Latest News

കാറും ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു

ഇരിട്ടി: കീഴൂർ–കൂളിചെമ്പ്ര പെട്രോൾ പമ്പിനു സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു നവവരൻ മരിച്ചു. കാവുപടി മുംതാസ് മൻസിലിൽ എൻ.എൻ.മുനീറാ(27)ണു മരിച്ചത്.[www.malabarflash.com]

അബുദാബിയിൽ ജോലിയുള്ള മുനീർ മൂന്നാഴ്ച മുൻപാണു നാട്ടിലെത്തിയത്. പത്ത് ദിവസം മുൻപായിരുന്നു വിവാഹം. ഇടിയുടെ അഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു.

പരുക്കേറ്റ കാവുപടി സ്വദേശികളായ ഫായിസ് (29), മുഹ്സിൽ (28), ബസ് യാത്രക്കാരൻ കോഴിക്കോട് സ്വദേശി സുധീഷ് (28) എന്നിവരെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ ഒട്ടേറെപ്പേർക്കു നിസ്സാര പരുക്കേറ്റു. ഇവർക്കു പ്രഥമ ശുശ്രൂഷ നൽകി.

കെ.അബ്ദുല്ലയുടെയും എം.എം.ഫാത്തിമയുടെയും മകനാണ്. ഭാര്യ: ജാസിറ. സഹോദരങ്ങൾ: ഷഫീഖ്, ശിഹാബ്, ഹാജറ, സമീറ, സഫീറ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.