ഉദുമ: കാറിടിച്ച് സ്വകാര്യ കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ മരിച്ചു. തൃക്കണ്ണാട് മലാക്കുന്നിലെ പരേതനായ കൃഷ്ണന്‍ - ലക്ഷ്മി ദമ്പതികളുടെ മകന്‍ പ്രശാന്താണ് (32) മരിച്ചത്. തൃക്കണ്ണാട് പി.സി.എന്‍ കേബിള്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്.[www.malabarflash.com]
ശനിയാഴ്ച രാവിലെ 10 മണിയോടെ മേല്‍പറമ്പ് ടൗണിലാണ് അപകടം. റോഡിലൂടെ നടന്നുപോകുന്നതിനിടയില്‍ കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ പ്രശാന്തിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ബിന്ദു തളങ്കര കൊപ്പല്‍. മക്കള്‍: ശ്രീശാന്ത്, ശ്രയ (വിദ്യാര്‍ത്ഥികള്‍), നിഷാന്ത് (ഒരു മാസം). സഹോദരന്‍: പ്രവീണ്‍. മൃതദേഹം മലാങ്കുന്ന് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

No comments:
Post a Comment