Latest News

സൈനുല്‍ ആബിദ് വധം; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദി(22)നെ കാസര്‍കോട് നഗരത്തിലെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില് മൂന്ന് പ്രതികളെ ഡിവൈ.എസ്.പി ടി പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. 

www.malabarflash.comചൂരി ബട്ടംപാറയിലെ കെ മഹേഷ്(19), പെരിയടുക്കത്തെ ഉദയന്‍ എന്ന ബട്ടി ഉദയന്‍(31), പന്നിപ്പാറയിലെ പ്രശാന്ത്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ മഹേഷ് മുമ്പ് മൂന്ന് വധശ്രമക്കേസുകളില്‍ പ്രതിയായിരുന്നു. ഉദയന്‍ എന്ന ബട്ടി ഉദയന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പെരിയടുക്കയിലെ റഫീഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. 

.www.malabarflash.comകൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള ആറു പ്രതികളും അറസ്റ്റിലായതായി ഡിവൈ.എസ്.പി പറഞ്ഞു. ആബിദിനെ കൊലപ്പെടുത്തിയ ശേഷം ഉദയന്‍ ഉപേക്ഷിച്ച കത്തി സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. മഹേഷ് കുത്താനുപയോഗിച്ച കത്തി കാസര്‍കോട് സബ് ജയിലിന് പിന്നിലെ ജി.യു.പി സ്‌കൂളിനും ഇടയിലുള്ള സ്ഥലത്ത് നിന്ന് പോലിസ് കണ്ടെടുത്തു. 

www.malabarflash.comപ്രതികള്‍ ധരിച്ച വസ്ത്രങ്ങള്‍ സംഭവത്തിന് ശേഷം കറന്തക്കാട് ഫയര്‍ സ്‌റ്റേഷന് സമീപത്തുള്ള കുന്നില്‍ ഉപേക്ഷിച്ച് മറ്റ് വസ്ത്രം ധരിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ വസ്ത്രങ്ങളും പ്രതികള്‍ സംഭവസമയം ഉപയോഗിച്ചിരുന്ന ചെരുപ്പുകളും ബീരന്ത്‌വയല്‍ എസ്.പി.ടി ഗ്രൗണ്ടില്‍ നിന്നും കണ്ടെടുത്തു. പ്രതികള്‍ രക്ഷപ്പെട്ട സ്‌കൂട്ടറും കണ്ടെടുത്തു. 

www.malabarflash.comഡിവൈ.എസ്.പിയുടെ സംഘത്തില്‍ കാസര്‍കോട് സി.ഐ പി കെ സുധാകരന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ പ്രദീപ് കുമാര്‍ ചവറ, സുനില്‍ എബ്രഹാം, സി വി ഷാജു, പ്രതീഷ് ഗോപാല്‍ എന്നിവരുമുണ്ടായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.