Latest News

ധനകാര്യ സ്ഥാപന ഉടമയെ ചുട്ടു കൊന്ന കേസിലെ പ്രതി പിടിയിൽ

തിരൂർ: ചോദിച്ച വായ്പ നൽകാത്തതിൽ രോഷാകുലനായി ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച്​ തീ​വെച്ച്​ കൊന്ന കേസിൽ പ്രതി പിടിയിൽ. [www.malabarflash.com]

താമരശ്ശേരി കൈതപ്പൊയിലിലെ മലബാർ ഫിനാൻസിയേഴ്സ് ഉടമ സാജു കുരുവിളയെ സ്ഥാപനത്തിലെത്തി പെട്രോൾ ഒഴിച്ച് ചുട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ആലപ്പുഴ വള്ളിക്കുന്ന് കടുവിനാൽ സുമേഷ് കുമാറിനെ (40) തിരൂരിൽ വെച്ചാണ്​ പോലീസ്​ പിടികൂടിയത്​.

ഇയാൾ തിരൂർ വഴി ആലപ്പുഴയിലേക്ക് പോകുന്നുണ്ടെന്ന് സുഹൃത്ത് വഴി വിവരം ലഭിച്ച പോലീസ്, വാഹന പരിശോധന നടത്തുന്നതിനിടെ പുലർച്ചെയാണ് തലക്കടത്തൂരിൽ നിന്നും ഇയാളെ പിടികൂടുന്നത്. ഇയാൾ ഫ്ലാറ്റ് നിർമ്മാണത്തിന് പ്ലംബിങ് ജോലിക്കും മറ്റുമായി നേരത്തെ തിരൂരിലുണ്ടായിരുന്നു.

വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടുമണിയോടെയാണ് കൈതപ്പൊയിൽ ബസ്​സ്​റ്റോപ്പിന്​ മുൻവശത്തെ ഇരുനിലക്കെട്ടിടത്തി​​​െൻറ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്​ഥാപനത്തിൽ കയറി പ്രതി സജിയെ ആക്രമിച്ചത്​.

കാബിനിൽ ഇരുന്ന സജിയുടെ ദേഹ​ത്ത്​ മുളകുപൊടി വിതറിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ശരീരത്തിൽ തീപടർന്ന സജി താഴേക്ക് ചാടിയപ്പോൾ റോഡിലെ മഴവെള്ളത്തിൽ വീണു. നാട്ടുകാർ ഓടിക്കൂടി തീയണച്ച് ഉടൻ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്​ച പുലർച്ച മരിച്ചു.

അതിഗുരുതരാവസ്ഥയിലായിരുന്ന സജിയിൽനിന്ന്​ കുന്ദമംഗലം മജിസ്‌ട്രേറ്റ് വെള്ളിയാഴ്​ച മരണമൊഴി എടുത്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.