കോട്ടയം: ജെസ്നയോടു രൂപസാദൃശ്യമുളള അലീഷയ്ക്ക് ഇപ്പോൾ പുറത്തിറങ്ങാൻ മേലാത്ത അവസ്ഥയായി. മുക്കൂട്ടുതറയിൽ നിന്നു കാണാതായ ജെസ്ന മുണ്ടക്കയം മേഖലയിൽ ഉണ്ടന്ന പ്രചരണം വ്യാപകമാവുന്പോൾ ഏറെ ബുദ്ധിമുട്ടുന്നത് മുണ്ടക്കയം വെള്ളനാടി സ്വദേശി അലീഷയാണ്.[www.malabarflash.com]
ജെസ്നയുടെ തിരോധാനമുണ്ടായ അന്നുമുതൽ അലീഷയ്ക്കു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ജെസ്നയുടെ രൂപം തനിക്കുണ്ടെന്നു കൂട്ടുകാരികളാണ് ആദ്യം പറഞ്ഞത്. ഇതോടെ ജെസ്നയുടെ ഫോട്ടോ നോക്കിയ അലീഷയ്ക്കും സംശയം തോന്നി താൻ ജെസ്നയാണോയെന്ന്. മുണ്ടക്കയം, ചാച്ചിക്കവലയിൽ സൈനുലാബ്ദീൻ-റംലത്ത് ദന്പതികളുടെ മകളാണ് അലീഷ.
മൂന്നാഴ്ച മുന്പ് മാതാവു റംലത്തും കൂട്ടുകാർക്കുമൊപ്പം വരുന്നതിനിടയിലാണ് പോലീസ് ജീപ്പ് തങ്ങളുടെയടുത്തു നിർത്തുന്നത്. വാഹനത്തിൽ നിന്നിറങ്ങിയ പോലീസുകാർ കൂട്ടുകാരികളോട് ഏരുമേലിയിലേക്കുളള വഴി ചോദിച്ചു. പിന്നീട് തന്റെയടുത്തെത്തി തന്റെ വിവരങ്ങൾ ചോദിച്ചപ്പോൾ ആദ്യമൊന്നു ഭയന്നു. അവർ പോയപ്പോഴാണ് കൂട്ടുകാർ കാര്യങ്ങൾ പറയുന്നത്. രൂപ സാദൃശ്യത്തിനൊപ്പം ജെസ്ന ധരിക്കുന്ന കണ്ണടയും പല്ലിൽ കന്പിയിട്ടതുമെല്ലാം അലീഷയ്ക്കു വിനയായിരിക്കുകയാണ്.
മുണ്ടക്കയം ടൗണിൽ തട്ടമിട്ട ജെസ്നയെ സിസിടിവി ദൃശ്യത്തിൽ കണ്ടെന്നു പത്ര വാർത്തകൂടി വന്നതോടെ അലീഷ അവിടെയും ബുദ്ധിമുട്ടിലായി. കോരുത്തോട് സികഐം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പ്ലസ്ടു പാസായി ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുകയാണ് അലീഷ.

No comments:
Post a Comment