Latest News

കാഞ്ഞങ്ങാട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു: ഒഴിഞ്ഞ ടാങ്കര്‍ ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

കാഞ്ഞങ്ങാട്: കണ്ണൂര്‍ ഭാഗത്തുനിന്ന് ഗ്യാസ് ഇറക്കി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ഗ്യാസ് ടാങ്കര്‍ പുതിയ കോട്ട സ്മൃതി മണ്ഡപത്തിനു സമീപം പുലര്‍ച്ചേ 4.45 ആണ് ഭീകര ശബ്ദത്തോടെ നാടിനെ നടുക്കി ഗ്യാസ് ടാങ്കര്‍ മറിഞ്ഞത്.[www.malabarflash.com] 

പോസ്റ്റാപ്പിസിനു സമീപത്തു നിന്ന് മുന്നാള്‍ കയറിയ ബൈക്ക് യാത്രക്കാര്‍ കുറുകെ വന്നപ്പോള്‍ രക്ഷിക്കാന്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സുധാകരന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് സോളാര്‍ വിളക്ക് തകര്‍ത്ത് അമ്പതോളം മീറ്റര്‍ ഓടി സൗത്തിന്ത്യന്‍ ബേങ്കിനും സ്മൃതി മണ്ഡപത്തിനും കുറുകെ മറിയുകയായിരുന്നു.

ഉടന്‍ പോലീസും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തി ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാശുപത്രിയിലേക്ക് മാറ്റി. ടാങ്കര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി റോഡിലേക്ക് ഡീസല്‍ ചോര്‍ന്നു ഈ ഭാഗത്തു കൂടിയുള്ള വാഹന ഗതാഗതം പോലിസ് വഴിതിരിച്ചു വിട്ടു.

നാഷണല്‍ ഹൈവേകളില്‍ മാത്രം പോകാന്‍ അനുമതി ഉള്ള ഇത്തരം ഗ്യാസ് വണ്ടി, കെമിക്കല്‍ വണ്ടി, മറ്റു വലിയ വാഹനങ്ങള്‍ എന്നിവയാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ മിന്നല്‍ വേഗതയിലാണ് കെ.എസ്.ഡി.പി.റോഡില്‍ രാപകല്‍ ഓടികൊണ്ടിരിക്കുന്നത്. ദിവസവും സ്‌കൂള്‍ കുട്ടികളടക്കം പതിനായിരക്കണക്കിനു ജനങ്ങളാണ് കാഞ്ഞങ്ങാട് ടൗണില്‍ മാത്രം ഉണ്ടാകാറുള്ളത്.

ഇത്രയും ജനവാസമുള്ള ടൗണിലേക്കുടെയാണ് ഇങ്ങയുള്ള വാഹനങ്ങളുടെ വിളയാട്ടം-ഗ്യാസ് നിറച്ച വണ്ടിയാണ് അപകടത്തില്‍ പെട്ടെതെങ്കില്‍ ഒരു പക്ഷെ ഈ നാടാകെ ഇല്ലാതായേനേ, അയതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ വേണ്ടുന്ന നടപടി സ്വീകരിക്കണമെന്നാണ് ഇവിടെ കൂടിയ ജനങ്ങളുടെ അപേക്ഷയാണ്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.