പെരിയ: രണ്ട് കുട്ടികളുടെ മരണത്തിന് കാരണമായ വാഹനാപകടക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഉമ്മ നിരപരാധിത്വം തെളിയിക്കാന്‍ നടത്തിയ നിയമയുദ്ധത്തില്‍ വിജയിച്ചു.[www.malabarflash.com]
പടന്നയിലെ അയൂബിന്റെ ഭാര്യ സാബിറ സ്വകാര്യ അന്യായം സ്വീകരിച്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി അപകടം വരുത്തിയ ലോറിയുടെ ഡ്രൈവറെ പ്രതി ചേര്‍ത്ത് ഈ കേസില്‍ പുനരന്വേഷണം നടത്താന്‍ ബേക്കല്‍ പോലീസിന് നിര്‍ദേശം നല്‍കി.
2015 ജനുവരി 24ന് പെരിയ നവോദയ വിദ്യാലയത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സാബിറയുടെ മക്കളായ മുഹമ്മദ് അഫ്രാദ് (10), മുഹമ്മദ് അഫ്രീദ് (7) എന്നിവര്‍ മരണപ്പെട്ടിരുന്നു. കുട്ടികള്‍ സഞ്ചരിച്ച കാര്‍ സാബിറയാണ് ഓടിച്ചിരുന്നത്. ഈ കാറില്‍ എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ലോറി ഇടിക്കുകയും കുട്ടികള്‍ തത്ക്ഷണം മരണപ്പെടുകയും ചെയ്തു.
സാബിറ അബോധാവസ്ഥയില്‍ ആസ്പത്രിയിലുമായി. ഇതിനിടെ ലോറി ഡ്രൈവര്‍ ബണ്ട്വാള്‍ സ്വദേശിയായ ഇദിനപ്പ കാര്‍ ലോറിയിലേക്ക് ഓടിച്ചുകയറ്റിയതാണ് അപകടകാരണമെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് കാര്‍ ഓടിച്ച സാബിറക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ച ശേഷം ആസ്പത്രി വിട്ട സാബിറക്ക് പിന്നീട് കോടതിയുടെ സമന്‍സ് ലഭിച്ചതോടെയാണ് താന്‍ പ്രതിയാണെന്ന് വ്യക്തമായത്. ഇതോടെ ലോറി തന്റെ കാറിലിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നും കേസില്‍ നിന്നും രക്ഷപ്പെടാന്‍ ്രൈഡവര്‍ വ്യാജപരാതി നല്‍കിയതാണെന്നും ചൂണ്ടിക്കാട്ടി സാബിറ കോടതിയെ സമീപിക്കുകയായിരുന്നു.
No comments:
Post a Comment