കാസര്‍കോട്: സംസ്ഥാന ഔഷധസസ്യ ബോര്‍ഡും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി ജില്ലയിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ 'ഗൃഹചൈതന്യം' പദ്ധതി നടപ്പിലാക്കുന്നു.[www.malabarflash.com]
ഈ വര്‍ഷം നവംബര്‍ ഒന്നിന് പരപ്പ, നീലേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്കുകളിലെ ആകെ 18 ഗ്രാമപഞ്ചായത്തുകളിലാണ് ജില്ലയില്‍ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ലഭ്യമാക്കുന്ന വേപ്പിന്റെയും കറിവേപ്പിന്റെയും വിത്തുകള്‍ ജില്ലയില്‍ പഞ്ചായത്തുതലത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ നഴ്‌സറികള്‍ സ്ഥാപിച്ച് തൈകള്‍ ഉല്‍പ്പാദിപ്പിക്കുകയും വരുന്ന കേരളപ്പിറവി ദിനത്തില്‍ 18 ഗ്രാമപഞ്ചായത്തുകളിലെ 1,16,058 വീടുകളിലെത്തിച്ച് നട്ടു വളര്‍ത്തി ഗ്രാമപഞ്ചായത്തുകളെ ഔഷധ സസ്യ ഗ്രാമങ്ങളാക്കി മാറ്റുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ജില്ലാതല ശില്‍പശാല ജില്ലാ ആസൂത്രണ സമിതി കോഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ആഗസ്റ്റ് ആറിനകം പഞ്ചായത്ത് തല യോഗം ചേര്‍ന്ന് തുടര്‍പരിപാടികള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കൃഷി ഓഫീസര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രോജക്ട് ഡയറക്ടര്‍ & ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വി.കെ ദിലീപ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഴ്‌സറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.വി ഗോവിന്ദന്‍ വിഷയമവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, കൃഷി ഡെപ്യൂട്ടി ഡയറക്ര്‍ എന്‍.ചന്ദ്രശേഖരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കണ്ണന്‍ നായര്‍, ജില്ലാ കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് രവീന്ദ്രന്‍ പലേരി എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment