കണ്ണൂര്‍: മട്ടന്നൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂര്‍ ടൗണിനടുത്ത് വെച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സിപിഎം പ്രവര്‍ത്തകരായ ലതീഷ്, ലനീഷ്, ശരത്ത്, ഷായൂഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.[www.malabarflash.com]
ബൈക്കിലെത്തിയ അക്രമികള്‍ വാഗണ്‍ ആര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നവരെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.. കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നീര്‍വേലിയില്‍ നിന്നുള്ള ആര്‍എസ്എസ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment