Latest News

പ്രമുഖ പണ്ഡിതന്‍ സി അബ്ദുല്ല മുസിലിയാര്‍ ഉപ്പള അന്തരിച്ചു

കുമ്പള: ഉപ്പള എം ടി. സി ഹജ്ജ് ഗ്രൂപ് ചെയര്‍മാനും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രധാന സാരഥിയുമായ പ്രമുഖ പണ്ഡിതന്‍ സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള (74) അന്തരിച്ചു.[www.malabarflash.com] 

മുഹിമ്മാത്ത് സീനിയര്‍ വൈസ് പ്രസിഡന്റ്, ജാമിഅ സഅദിയ്യ അറബിയ്യ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ്, സുരിബയല്‍ ദാറുല്‍ അശ്ഹരിയ്യ വൈസ് പ്രസിഡന്റ്, ഷിറിയ ലത്തീഫിയ്യ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് മൊഗ്രാലിലെ വസതിയിലായിരുന്നു അന്ത്യം. മാസങ്ങള്‍ക്കു മുമ്പ് വാഹനാപകടത്തില്‍ പരുക്ക് പറ്റി ചികിത്സയിലായിരുന്നു. മയ്യിത്ത് മൊഗ്രാല്‍ മൈമൂന്‍ നഗര്‍ മസ്ജിദ് പരിസരത്ത് ഖബറടക്കി. മരണ വിവരമറിഞ്ഞ് ആയിരങ്ങള്‍ വീട്ടിലെത്തി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറാംഗം, മൈമൂന്‍ നഗര്‍ മഹല്ല് പ്രസിഡന്റ്, എസ് എം എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍, എസ് എം എ ഉപാധ്യക്ഷന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.. സഅദിയ്യ , മുഹിമ്മാത്ത്, മള്ഹര്‍ ലത്തീഫിയ്യ, അശഹരിയ്യ തുടങ്ങിയ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ നേതൃരംഗത്തുള്ള സി അബ്ദുല്ല മുസ്ലിയാര്‍ അതിന്റെ ധനസമാഹരണത്തിനും മറ്റുമായി നാട്ടിലും വിദേശത്തും യാത്ര നടത്തിയിട്ടുണ്ട്.

1980 മുതല്‍ മുസിലിം ടൂര്‍സ് കോര്‍പ്പറേഷന്റെ കീഴില്‍ ഹജ്ജ് അമീറായി തീര്‍ഥാടകര്‍ക്ക് നേതൃത്വം നല്‍കിയ സി അബ്ദുല്ല മുസിലായിര്‍ 25 ലേറെ തവണ ഹജ്ജ് കര്‍മത്തിനെത്തിയിരുന്നു. നൂറിലേറെ തവണ ഉംറ അമീറായും സേവനം ചെയ്തു. ജില്ലയിലെ ഹജ്ജ് സേവന രംഗത്ത് അതുല്യ വ്യക്തിത്വമായ ഉസ്താദ് നിരവധി ഹജ്ജ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

പരേതനായ മൊഗ്രാല്‍ അബ്ദുല്‍ ഖാദിറിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: റുഖിയ ഹജ്ജുമ്മ,

മക്കള്‍ ഉപ്പള ഹജ്ജ് ഗ്രൂപ് ഡയറക്ടര്‍ ഹനീഫ് ഹാജി ഉപ്പള, എ കെ സി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ത്വാഹിറ.
മരുമക്കള്‍: ഹാജി യൂസുഫ് മദനി സൂരിബയല്‍, മൈമൂന, റസിയ
സഹോദരങ്ങള്‍: പരേതരായ റഹ്മാനിയ അബ്ദു റ്മാന്‍ ഹാജി, മമ്മു ഹാജി, നഫീസ, ഖജീജ.

മൊഗ്രാലിലെ പ്രാഥമിക പഠന ശേഷം ഹാജി അബൂബകകര്‍ മുസ്ലിയാര്‍ കോട്ടക്കാര്‍, ഖാസി അവറാന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ക്കു കീഴില്‍ ഉന്നത മതപഠനം പൂര്‍ത്തിയാക്കി. പൊസോട്ട്, മണ്ണംകുഴി, സോങ്കാല്‍, ഉപ്പള എന്നിവിടങ്ങളില്‍ ഖത്തീബ്, മുദരിസ് തുടങ്ങിയ മേഖലകളില്‍ സേവനം ചെയ്തിരുന്നു. ഉപ്പളയില്‍ ട്രാവല്‍സിനു പുറമെ പുസ്തശാലയും നടത്തി വന്നിരുന്നു.

സി അബ്ദുല്ല മുസിലിയാരുടെ നിര്യാണത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസിലിയാര്‍, സമസ്ത ഉപാധ്യക്ഷന്‍ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് മുഹിമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ സയ്യിദ് പി,എസ് ആറ്റക്കോയ തങ്ങള്‍, എസ്.എം എ ജില്ലാ കെ പി ഹുസൈന്‍ സഅദി, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ അനുശോചിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.