Latest News

ശബരിമല സ്ത്രീ പ്രവേശനം: ജൂലൈ 30 ന് ഹര്‍ത്താല്‍

തൃശ്ശൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ സേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]

ബി.ജെ.പി, ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ സേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു.

ശ്രീരാമസേന, ഹനുമാന്‍ സേന ഭാരത്, വിശാല വിശ്വകര്‍മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ശബരിമലയില്‍ ഭാവിയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ അമ്മമാരെ അണിനിരത്തി പമ്പയില്‍ തടയുനമെന്നും ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.