Latest News

അ​മ്പ​തു വ​ർ‌​ഷം​മു​മ്പ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ് കൊ​ല്ല​പ്പെ​ട്ട‍​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ അ​മ്പ​ത് വ​ർ​ഷം​മു​മ്പ് ഇ​ന്ത്യ​ൻ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് കൊ​ല്ല​പ്പെ​ട്ട‍​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഹി​മാ​ച​ലി​ലെ ധാ​ക്ക ഗ്ലേ​സി​യ​റി​ലാ​ണ് 1968 ലെ ​വി​മാ​ന അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.[www.malabarflash.com]

പ​ർ​വ​താ​രോ​ഹ​ക​രു​ടെ സം​ഘം ഈ ​മാ​സം ഒ​ന്നാം തീ​യ​തി​യാ​ണ് മൃ​ത​ദേ​ഹം മ​ഞ്ഞി​ൽ ത​ണു​ത്തു​റ​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്.

1968 ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് വി​മാ​ന അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ എ​എ​ൻ 12 വി​മാ​നം 102 പേ​രു​മാ​യി ച​ണ്ഡി​ഗ​ഡി​ൽ നി​ന്നും ലേ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് പൈ​ല​റ്റ് വി​മാ​നം തി​രി​ച്ചു​പ​റ​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നു പി​ന്നാ​ലെ വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യും ചെ​യ്തു. പിന്നീട് വിമാനത്തെ സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ല. അന്വേഷകർക്ക് 2003 ൽ ​ആ​ണ് വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ധാ​ക്കാ ഗ്ലേ​സി​യ​റി​ൽ ക​ണ്ടെത്താനായത്.

ച​ന്ദ്രാ​ബാ​ഗ 13 കൊ​ടു​മു​ടി​യി​ൽ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ർ​വ​താ​രോ​ഹ​ക​ർ ഇ​വി​ടെ​യെ​ത്തി​യ​ത്. സം​ഘം വി​മാ​ന​ത്തി​ന്‍റെ ഏ​താ​നും ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി. ഇ​ന്ത്യ​ൻ മൗ​ണ്ട​നീ​റിം​ഗ് ഫൗ​ണ്ടേ​ഷ​നാ​ണ് ശു​ചീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.