മംഗളൂരു: അമിതവേഗതയില്‍ കാറോടിച്ച് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുകയും പിന്നീട് കാറിടിച്ച് രണ്ട് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കാസറകോട് സ്വദേശി 17കാരനായ വിദ്യാര്‍ഥിയും പെണ് സുഹൃത്തും പിടിയില്‍.[www.malabarflash.com]
കാസര്‍കോട് കളനാട് സ്വദേശിയും ചട്ടഞ്ചാലിലെ സ്വകാര്യ ഹയര്‍ സെക്കന്ററിയിലെ വിദ്യാര്‍ഥിയായ 17 കാരന് തന്റെ പെണ് സുഹൃത്തായ പെണ്‍കുട്ടിയെയും കൂട്ടി മംഗലാപുരത്തേക്ക് പോകുന്നതിനിടെ പമ്പ് വെല്ലില്‍ വെച്ചാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.
അമിത വേഗതയില്‍ വന്ന കെഎല്‍14 പി 4758 കാറിന് പോലീസ് കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്നീട് കങ്കനാടി, ജ്യോതി സര്‍ക്കിളില്‍, ബണ്ട്സ് ഹോസ്റ്റല്‍ എന്നിവടങ്ങളില്‍ വെച്ചും പോലീസ് കൈ കാണിച്ചെങ്കിലും ഇയാള്‍ കാര്‍ നിര്‍ത്തിയില്ല.
പിന്നീട് കദ്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ധര്‍മ്മരാജ്, നാഗപ്പ എന്നീ പോലീസുകാരെ ഇടിക്കുകയും രണ്ടു പേര്‍ക്കും പരുക്കേല്‍ക്കുയും ചെയ്തു.
തുടര്‍ന്നും വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. മെയിന്‍ റോഡില്‍ നിന്നും വെട്ടിച്ച് നേരിയ റോഡിലേക്ക് വാഹനം കയറ്റിയെങ്കിലും മുന്നോട്ട് പോകാനാകാതെ അകപ്പെടുകയായിരുന്ന. പോലീസെത്തി ഇവരെ പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വീട്ടുകാരറിയാതെ പെണ്‍കുട്ടിയെയും കൂട്ടി മംഗളൂരുവിലും മറ്റും കറങ്ങാന്‍ ഇറങ്ങിയതിനിടയിലാണ് അപകടം. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം ഓടിക്കാന്‍ നല്കിയ ഉടമക്കെതിരെയും കേസെടുക്കും.
വീട്ടുകാരറിയാതെ പെണ്‍കുട്ടിയെയും കൂട്ടി മംഗളൂരുവിലും മറ്റും കറങ്ങാന്‍ ഇറങ്ങിയതിനിടയിലാണ് അപകടം. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം ഓടിക്കാന്‍ നല്കിയ ഉടമക്കെതിരെയും കേസെടുക്കും.


No comments:
Post a Comment