ബേക്കല്‍: മീന്‍ ലോറി നിയന്ത്രണംവിട്ട ലോറി പളളിക്കര പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു. തമിഴ്നാട് സ്വദേശികളായ ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.[www.malabarflash.com]
ഞായറാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടം. ഇതേതുടര്‍ന്ന് കെ.എസ്.ടി.പി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മീന്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.


No comments:
Post a Comment