Latest News

ബിഎംഡബ്ല്യു X1 sDrive20d എം സ്പോര്‍ട് ഇന്ത്യന്‍ വിപണിയില്‍

ബിഎംഡബ്ല്യു X1 sDrive20d എം സ്പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 41.50 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു X1 എം സ്പോര്‍ടിന്റെ വില. എം എയറോഡൈനാമിക് പാക്കേജാണ് പുതിയ X1 എം സ്പോര്‍ടി പതിപ്പിലെ മുഖ്യ സവിശേഷത.[www.malabarflash.com]

സൈഡ് സ്‌കേര്‍ട്ടുകള്‍, വീല്‍ ആര്‍ച്ചുകളില്‍ ബോഡി നിറമുള്ള ക്ലാഡിംഗ്, ഡോര്‍ സില്ലുകളില്‍ എം ഡിവിഷന്‍ ബ്രാന്‍ഡിംഗ് എന്നിവ ആക്സസറികളില്‍പ്പെടും. സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്ലില്‍ ഒരുങ്ങുന്ന തിളക്കമേറിയ കറുത്ത സ്ലാറ്റുകള്‍ എം സ്പോര്‍ട് പതിപ്പിന്റെ മാത്രം സവിശേഷതയാണ്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, 18 ഇഞ്ച് അലോയ് വീലുകളെന്നിവ മോഡലിന്റെ മറ്റു വിശേഷങ്ങളാണ്.

ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, മള്‍ട്ടി ഫംങ്ഷന്‍ സ്പോര്‍ട്സ് ലെതര്‍ സ്റ്റീയറിംഗ് വീല്‍, ഹെഡ്സ് അപ് ഡിസ്പ്ലേ, പാനരോമിക് സണ്‍റൂഫ് എന്നിങ്ങനെ നീളും ഉള്ളിലെ ഫീച്ചര്‍ നിര. 6.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് കാറില്‍ ഒരുങ്ങുന്നത്. iDrive, നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ബിഎംഡബ്ല്യു ആപ്പുകളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിഎംഡബ്ല്യു X1 എം സ്പോര്‍ടിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 187 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. പാഡില്‍ ഷിഫ്റ്ററുകള്‍, ലോഞ്ച് കണ്‍ട്രോള്‍ എന്നിവ മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.