ധാക്ക: ബംഗ്ലാദേശില്‍ വീട്ടിനുള്ളില്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ട നിലയില്‍. സ്വകാര്യ ചാനലായ ആനന്ദ ടിവിയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സുബര്‍ണ നോദിയാണ് തിരിച്ചറിയാത്ത സംഘത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ പബ്ല ജില്ലയിലാണ് സുബര്‍ണ താമസിച്ചിരുന്നത്.[www.malabarflash.com]
ചൊവ്വാഴ്ച രാത്രി 10.45 നാണ് സുബര്‍ണക്ക് നേരെ ആക്രമണമുണ്ടാകുന്നത്. പത്തിലധികമുള്ള ആക്രമിസംഘം സുബര്‍ണ്ണയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി. കോളിംഗബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്നതോടെ യുവതിയെ അക്രമികള്‍ വെട്ടുകയായിരുന്നു. പ്രദേശവാസികള്‍ സുബര്‍ണയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ആനന്ദ ടിവിയിലെ ജോലിയോടൊപ്പം ജാഗ്രതോ ബംഗ്ലാ എന്ന പത്രത്തിലും ജോലി ചെയ്തുവരികയായിരുന്നു സുബര്‍ണ.
ബംഗ്ലാദേശിലെ മാധ്യമപ്രവര്‍ത്തകര്‍ സുബര്‍ണയുടെ കൊലപാതകത്തിനെതിരെ കനത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. കൊലപാതകികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.

No comments:
Post a Comment