തലശ്ശേരി: ദേശീയ പാതയില്‍ ധര്‍മ്മടം മൊയ്തുപാലത്തിനടുത്തുള്ള മുഴപ്പിലങ്ങാട് കൂടക്കടവ് സീതിന്റെ പള്ളി വളപ്പിലെ ജാറത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.[www.malabarflash.com]
കാലത്ത് മദ്രസ്സയിലെത്തിയ കുട്ടികളാണ് ജാറത്തില്‍ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. കുട്ടികളില്‍ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ എത്തി. തുടര്‍ന്ന് എടക്കാട് പോലീസും പിറകെ ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
നൂറ്റാണ്ടുകളൂടെ പഴക്കമുള്ള ആയിരസി ബാബയുടെ ഖബറിടത്തിലെ പട്ടുകള്‍ ഒന്നാകെ കത്തിയിട്ടുണ്ട്. പട്ടുകള്‍ കത്തിയ തീയും പുകയുമേറ്റ് ജാറത്തിനും കേടുപാടുകള്‍ പറ്റി.
തീ പിടിച്ച ജാറവും പരിസരവും പോലീസ് വലയത്തിലാണുള്ളത്. പള്ളി വരാന്തയിലും തീ കത്തിയ ജാറത്തിന് സമീപത്തും സ്ത്രീകള്‍ നിസ്കരിക്കുന്ന സ്ഥലത്തിനടുത്തുനിന്നുമായി ഒരു മലയാളം പത്രത്തിന്റെ മൂന്ന് കോപ്പികള്‍ പോലീസ് കണ്ടെടുത്തു.


No comments:
Post a Comment