കാസര്‍കോട്: വയറ്റില്‍ മുഴയാണെന്ന് പറഞ്ഞ് ചികിത്സയ്ക്കെത്തിയ 18 കാരി പ്രസവിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയ പൊവ്വല്‍ സ്വദേശിനിയായ 18കാരിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.[www.malabarflash.com]
ഗര്‍ഭത്തിന് ഉത്തരവാദിയായ 22 കാരനായ കാമുകന് സൗദിയിലേക്ക് കടന്നു വെന്നാണ് പറയപ്പെടുന്നത്. എന്ന ഈ പ്രചരണം പോലീസിനെ തെറ്റി ധരിപ്പിക്കാനാണെന്ന് സൂചന.
കല്ല്യാണവീട്ടില്‍ നിന്നും വീട്ടില്‍ ഇറക്കാമെന്ന് പറഞ്ഞു കാറില്‍ കയറ്റുകയും വഴിയില്‍ വെച്ച് ബലാത്സഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളുടെ ആരോപണം. മൊഴികളിലെ വൈവിധ്യം പോലീസിനെ കൂടുതല്‍ കുഴക്കുന്നു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യുവാവുമായി പെണ്‍കുട്ടി പ്രണയബന്ധത്തിലായിരുന്നുവെന്നും വിവരമുണ്ട്.
വയറു വേദനയുമായി ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ച ഉടനെ കുട്ടിയെ ഉപേക്ഷിച്ച് ആശുപത്രിയില്‍ നിന്നും കടന്നു കളയാനുള്ള ശ്രമം നടന്നതോടെയാണ് നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ഇവരാണ് വിവരം പോലീസിനെ അറിയിച്ചത്.


No comments:
Post a Comment