കാഞ്ഞങ്ങാട്: നൂറ്റാണ്ടിന്റെ മഹാപ്രളയം നാശം വിതച്ച കേരളക്കരയിൽ ദുരിതമനുഭവിക്കുകയായിരുന്ന ആയിരങ്ങളെ മനക്കരുത്ത് കൊണ്ട് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയ കാസര്‍കോട് ജില്ലയിലെ അജാനൂർ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളെ ആദരവുമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്.[www.malabarflash.com]
ഉത്രാടദിനത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ എം രാജഗോപാൽ എം എൽ എ മുഖ്യാതിഥിയായിരുന്നു.
ഏറ്റവും അവശ്യഘട്ടത്തിൽ കിലോമീറ്ററുകൾ താണ്ടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട കാഞ്ഞങ്ങാട്ടെ മുപ്പത്തിരണ്ട് മത്സ്യ തൊളിലാളികളെ കേരളീയ ചരിത്രം എന്നും നന്ദിയോടെ സ്മരിക്കുമെന്ന് എം രാജഗോപാൽ എം എൽ എ പറഞ്ഞു.
പ്രളയമേഖലയിൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് കേരളത്തിലാദ്യമായി അനുമോദന ചടങ്ങ് ഏർപ്പെടുത്തിയ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനം ശ്ലാഘനീയമെന്ന് എം എൽ എ കൂട്ടിച്ചേർത്തു.
ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സുകമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ദിമോദരൻ, പഞ്ചായത്ത് മെമ്പർ ഷീബ സതീശൻ, എ.ഹമീദ് ഹാജി, പി.എം.അബ്ദുൾ നാസർ, എം.ബി ഹനീഫ്, സുശീല രാജൻ, പി.കെ. പ്രകാശൻ മാസ്റ്റർ, അൻവർ ഹസ്സൻ, അഷറഫ് കൊളവയൽ, ഹാറൂൺ ചിത്താരി, മുഹാജിർ കെ.എസ്, ഫൈസൽ ട്രാക്ക്കൂൾ, അബൂബക്കർ ഖാജ, മാളികയിൽ കുഞ്ഞബ്ദുള്ള, കണ്ണൻ കരുവാക്കോട്, നാഞ്ചിപ്പു മുഹമ്മദ്, സി.പി. സുബൈർ എന്നിവർ സംസാരിച്ചു

No comments:
Post a Comment