Latest News

ഫയാസിന്റെ ഹവാല പണം സിനിമാ മേഖലയിലും നിക്ഷേപിച്ചതായി കണ്ടെത്തി

നെടുന്പാശേരി: ഫയാസ് സ്വർണക്കടത്തിലൂടെയുണ്ടാക്കിയ പണത്തിന്റെ ഒരു വിഹിതം സിനിമാ മേഖലയിലും നിക്ഷേപിച്ചതായി കണ്ടെത്തി. ബിനാമിയായാണ് ഇയാൾ സിനിമാ നിർമ്മാണ മേഖലയിൽ പണമിറക്കിയിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇടയ്‌ക്കുവച്ച് ചിത്രീകരണം മുടങ്ങുന്ന നിർമ്മാതാക്കളെയാണ് ഇയാൾ സാമ്പത്തികമായി സഹായിച്ചിരുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നഷ്‌ടം കുമിഞ്ഞുകൂടിയിട്ടും അടുത്തിടെയായി മലയാളത്തിൽ പ്രതീക്ഷിച്ചതിലേറെ സിനിമകളാണ് പുറത്തിറങ്ങുന്നത്.

2011 ൽ 95 മലയാള ചിത്രങ്ങൾ പുറത്തിറങ്ങിയപ്പോൾ 2012 ൽ ഇത് 185 ആയി ഉയർന്നു. കഴിഞ്ഞവർഷം ഇന്ത്യയിലൊട്ടാകെ പുറത്തിറങ്ങിയത് 1602 സിനിമകളാണ്. ഇതിൽ ഏ​റ്റവും കുടുതൽ സിനിമകളിറങ്ങിയത് തമിഴിലായിരുന്നു. 262 ചിത്രങ്ങൾ. ഹിന്ദി സിനിമ പോലും 221 ചിത്രങ്ങളായി പരിമിതപ്പെട്ടപ്പോഴാണ് മലയാളത്തിൽ കൂടുതൽ ചിത്രങ്ങൾ ഇറങ്ങിയത്.

എന്നാൽ പത്ത് ശതമാനം പോലും പ്രദർശന വിജയം നേടിയില്ല. എന്നിട്ടും നഷ്ടം സഹിച്ചും സിനിമകളുടെ എണ്ണം വർധിക്കുന്നതിനുപിന്നിൽ ഹവാല ഇടപാടുകാർ സിനിമാ മേഖലയിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നതിന്റെ തെളിവായും സംശയിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ചില സിനിമാ നിർമ്മാതാക്കൾക്കെതിരെ സാമ്പത്തിക കു​റ്റാന്വേഷണ വിഭാഗം അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഫയാസിന്റെ തണലിൽ നിരവധി നടീനടന്മാർ സിനിമാമേഖലയിലേക്ക് എത്തിപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഉപയോഗിച്ച് ഗൾഫ്‌നാടുകളിൽ ചില സ്‌​റ്റേജ്‌ഷോകൾ അവതരിപ്പിക്കുവാനും ഇയാൾ പിന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഇവരെ ഉപയോഗപ്പെടുത്തി സ്വർണക്കടത്തും മ​റ്റും നടത്തിയിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nedumbassery, Fayas, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.