മംഗളൂരു: കഴിഞ്ഞദിവസം മംഗളൂരുവില്‍ പോലീസുകാരെ ഇടിച്ചുവീഴ്ത്തിയ കാറില്‍ സഞ്ചരിച്ചിരുന്നത് കാസര്‍കോട് കളനാട് സ്വദേശിയായ പതിനേഴുകാരനും സുഹൃത്തായ പെണ്‍കുട്ടിക്കുമെതിരെ . കര്‍ണാടക പോലീസ് കേസെടുത്തു.[www.malabarflash.com]
പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് കാര്‍ ഓടിക്കാന്‍ നല്‍കിയതിന് പതിനേഴുകാരന്റെ രക്ഷിതാവിനെതിരെയും കേസെടുത്തിട്ടുണ്ട് .
ചട്ടഞ്ചാലിലെ സ്വകാര്യകോളേജില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിയാണ് കളനാട് സ്വദേശിയായ പതിനേഴുകാരന്. കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെയും കൂട്ടി വിദ്യാര്‍ത്ഥി മംഗളൂരുവിലേക്ക് കാറില്‍ പോയത്. മംഗളൂരുവിനടുത്ത പമ്പുവെലില് എത്തിയ കാറിന് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.
പോലീസ് വാഹനം കാറിനെ പിന്തുടര്ന്നു നഗരത്തിലെ തിരക്കേറിയ വീഥികളിലൂടെ ചീറിപ്പാഞ്ഞ കാര്‍ പിന്നീട് രണ്ട് പോലീസുകാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് ഊടുവഴിയിലൂടെ നീങ്ങിയ കാര്‍ മുന്നോട്ടുപോകാനാകാതെ കുടുങ്ങി.
തുടര്‍ന്ന് ഊടുവഴിയിലൂടെ നീങ്ങിയ കാര്‍ മുന്നോട്ടുപോകാനാകാതെ കുടുങ്ങി.
പോലീസ് കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിയെയും പെണ്‍കുട്ടിയെയും കണ്ടത്. ലൈസന്‍സില്ലെന്നും തെളിഞ്ഞു.
വീട്ടില്‍ അറിയാതെയാണ് പെണ്‍കുട്ടി പതിനേഴുകാരനൊപ്പം കാറില്‍ കറങ്ങിയതെന്ന് പോലീസ് പറഞ്ഞു


No comments:
Post a Comment