അയര്‍ക്കുന്നം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ചു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രപൂജാരി അറസ്റ്റില്‍. തിരുവനന്തപുരം പാറശ്ശാല ആലംകോട് ഇല്ലം കൃഷ്ണപ്രസാദിനെ (21)യാണ് ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. വൈക്കം ചെമ്പിലുള്ള ക്ഷേത്രത്തിലെ പൂജാരിയാണ്.[www.malabarflash.com]
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 15 കാരിയായ വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. മാസങ്ങള്‍ക്കുമുമ്പാണ് ഇയാള്‍ ഈ ക്ഷേത്രത്തില്‍ പൂജാരിയായെത്തിയത്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ കൂട്ടിക്കൊണ്ടുപോയി ക്ഷേത്രം ഓഡിറ്റോറിയത്തോട് ചേര്‍ന്ന പൂജാരിയുടെ മുറിയില്‍ താമസിപ്പിച്ചായിരുന്നു പീഡനം.
പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ അയര്‍ക്കുന്നം പോലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതിയും പെണ്‍കുട്ടിയും പിടിയിലാവുകയായിരുന്നു.
2017-ല്‍ സമാന രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരേ പൊന്‍കുന്നത്ത് കേസുള്ളതായി പോലീസ് പറഞ്ഞു.
കോട്ടയം ഡിവൈ.എസ്.പി. ആര്.ശ്രീകുമാര്‍, അയര്‍ക്കുന്നം എസ്.ഐ. അനില്‍കുമാര്‍, പോലീസുകാരായ അജിത്ത്, സജു, രമേശ് ബാബു, രാജു, വനിതാ പോലീസ് ചിത്രാംബിക എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.

No comments:
Post a Comment