ഉദുമ: ചെരുപ്പ് വാങ്ങാനെന്ന വ്യാജേന ഇന്നോവ കാറിലെത്തിയ രണ്ടംഗ സംഘം കടയുടമയെ കബളിപ്പ് പണമടങ്ങിയ ബാഗുമായി കടന്നു. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം നാലാംവാതുക്കലിലെ കൃഷ്ണന്റെ കടയിലാണ് സംഭവം.[www.malabarflash.com]
ബുധനാഴ്ച വൈകുന്നേരം 6 മണിയോടെ വെളുത്ത ഇന്നോവ കാറിലെത്തിയ രണ്ട് യുവാക്കള്‍ കടയില്‍ കയറി ചെരുപ്പ് ആവശ്യപ്പെടുകയും കടയുടമ ചെരുപ്പ് എടുത്ത് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൗണ്ടറില്‍ വെച്ചിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു.
വിവിധ രേഖകളും 7000 രൂപയും ബാഗിലുണ്ടായിരുന്നു. കടയുടമ പുറത്തിറങ്ങി ബഹളം വെക്കുമ്പോഴേക്കും കവര്‍ച്ചക്കാന്‍ കാറില്‍ കയറി മുല്ലച്ചേരി ഭാഗത്തേക്ക് രക്ഷപ്പെട്ടിരുന്നു. ഏഴ് മണിയോടെ ബാഗും രേഖകളും ആറാട്ടുകടവിലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും പണം നഷ്ടപ്പെട്ടിരുന്നു.
ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment