തിരുവനന്തപുരം: യു.ഡി.എഫ്.ഉന്നതാധികാര സമിതിയില്‍ നിന്ന് മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍ രാജിവെച്ചു. കെ.പി.സി.സി. നേതൃത്വത്തെ ഇ.മെയിലിലൂടെയാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്.[www.malabarflash.com]
കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ചൊല്ലി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു സുധീരന്‍. യു.ഡി.എഫ്. യോഗത്തിലേക്കില്ലെന്നും ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെക്കുകയാണെന്നുമാണ് സുധീരന്‍ മെയിലിലൂടെ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം മെയില്‍ അയച്ചത്.
അതേ സമയം രാജിവെക്കാനുണ്ടായ സാഹചര്യമെന്താണെന്നും കാരണമെന്താണെന്നും സുധീരന്‍ ഇ-മെയിലില്‍ സൂചിപിച്ചിട്ടില്ല. രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് തുറന്ന പ്രതികരണമായിരുന്നു സുധീരന്‍ നടത്തിയിരുന്നത്. ഇതിന് ശേഷം നടന്ന യുഡിഎഫ് യോഗത്തിലൊന്നും അദ്ദേഹം പങ്കെടുത്തിട്ടുമില്ല. സുധീരന്റെ രാജിയുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വം പ്രതികരിച്ചിട്ടില്ല.

No comments:
Post a Comment