ഉദുമ: തലവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ കോളജ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമായത് തലച്ചോറിലെ ട്യൂമര്‍ ബാധയെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്.[www.malabarflash.com]
പനയാല്‍ കുന്നൂച്ചിയിലെ സുനില്‍ സരോജിനി ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് സ്കോളര്‍ കോളജിലെ ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയുമായ സുദിന് (18) ആണ് ശനിയാഴ്ച ചികിത്സയ്ക്കിടെ മരിച്ചത്.
വെള്ളിയാഴ്ച രാത്രി തലവേദനയെ തുടര്‍ന്നാണ് സുദിനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സയിലുളള അപാകതയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഞായറാഴ്ച നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് തലയില്‍ ട്യൂമറാണ് മരണകാരണമെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പോലീസ് സര്ജന് ബേക്കല്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
സുദിന് ഇടക്കിടെ കലശലായ തലവേദന അനുഭവപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി തലവേദന ശക്തമായതിനെ തുടര്‍ന്നാണ് സുദിനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെ നില ഗുരുതരാമയതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.


No comments:
Post a Comment