Latest News

എരോലില്‍ സ്വലാത്ത് മജ്‌ലിസ് വാര്‍ഷികം തുടങ്ങി

ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസംന്തോറും നടത്തി വരാറുളള സ്വലാത്ത് മജ്ലിസിന്റെ 32ാം വാര്‍ഷികത്തിന് എരോല്‍ സിഎം ഉസ്താദ് നഗറില്‍ തുടക്കമായി.[www.malabarflash.com]

ജമാഅത്ത് കമ്മിററി പ്രസിഡണ്ട് എരോല്‍ മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി. ഖാസി സി. എ മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് യു.കെ. മുഹമ്മദ് മീര്‍ ബാഖിര്‍ ദാമാദ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.

പി. അബ്ദുല്ല ഹാജി, പി. അബ്ദുല്‍റഹിമാന്‍ ഹാജി, പൈച്ചാര്‍ അബ്ദുല്ല ഹാജി, അഷ്റഫ് ബി. എ മുല്ലച്ചേരി, അബ്ദുല്ല ബദരിയ്യ, എന്‍. ബി സെലീം, പി. മുഹമ്മദ് കുഞ്ഞി ഹാജി, കെ.എ അബൂബക്കര്‍, ശരീഫ് എരോല്‍, ഹുസൈന്‍ ഹിമമി സംബന്ധിച്ചു.
എം. കുഞ്ഞഹമ്മദ് ഹാജി ബദരിയ്യ സ്വാഗതവും അബ്ദുല്‍ റഹിമാന്‍ കറാമ നന്ദിയും പറഞ്ഞു.
വെളളിയാഴ്ച രിത്രി 9 മണിക്ക് ഹാഫിള് അബ്ദുല്‍ റസ്സാഖ് അബ്റാറി സിഎം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും

ശനിയാഴ്ച രാത്രി 9 മണിക്ക് വൈ.കുഞ്ഞഹമ്മദ് സഅദി, 30 ന് മുഹമ്മദ് സജ്ജാദ് അല്‍ഖാസിമി, ഒക്ടോബര്‍ 01 ന് അന്‍വര്‍ അലി ഹുദവി മലപ്പുറം, 2 ന് അബ്ദുല്‍ അസീസ് അഷറഫി പാണത്തൂര്‍, 3 ന് ഷമീര്‍ ദാരിമി കൊല്ലം മതപ്രഭാഷണം നടത്തും.

4 വ്യാഴാഴ്ച രാത്രി നടക്കുന്ന സ്വലാത്ത് മജ്ലിസിനും കൂട്ടു പ്രാര്‍ത്ഥനയ്ക്കും സയ്യിദ് യു.കെ. മുഹമ്മദ് മീര്‍ ബാഖിര്‍ ദാമാദ് അല്‍ ബുഖാരി നേതൃത്വം നല്‍കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.