കൊച്ചി: വിജിലൻസ് കേസിന്റെ പേരിൽ നടൻ ജയസൂര്യയുടെ പാസ്പോർട്ട് പിടിച്ചെടുക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു. ചെലവന്നൂർ കായൽ കൈയേറി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമിച്ചെന്ന കേസിൽ ജയസൂര്യക്കെതിരേ വിജിലൻസ് സംഘം കുറ്റപത്രം നൽകിയിരുന്നു. [www.malabarflash.com]
കുറ്റപത്രത്തിന്മേൽ തുടർനടപടിയുണ്ടാകാത്ത സാഹചര്യത്തിൽ പാസ്പോർട്ട് പിടിച്ചെടുക്കൽ പാടില്ലെന്നാണു ഹൈക്കോടതിയുടെ നിർദേശം. ചലച്ചിത്ര താരമായ തനിക്കു ഷൂട്ടിംഗിനും മറ്റുമായി വിദേശയാത്രകൾ അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണു ജയസൂര്യ ഹർജി നൽകിയത്.

No comments:
Post a Comment