പൊയിനാച്ചി: ജില്ലയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവ് കരിച്ചേരി നാരായണൻ മാസ്റ്റർ (72)അന്തരിച്ചു. യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം ചെയർമാനും, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടും, പൊയിനാച്ചി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസെെറ്റി പ്രസിഡന്റുമായിരുന്നു.[www.malabarflash.com]
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗ്ളുരു കെ. എം സി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച് പുലർച്ചെയാണ് മരണം.
ഭാര്യ പരേതയായ മാലതി, മക്കൾ – ഷീജ കെ എൻ, ഷീന കെ.എൻ, അഞ്ജന കെ എൻ. മരുമക്കൾ – വിജയൻ കോടോത്ത്, വിധുശേഖരൻ, ശ്രീജേഷ് . സഹോദരങ്ങൾ – ജാനകി, കുഞ്ഞമ്പു നായർ.
വൈകുന്നേരം 4 മണിക്ക് പൊയിനാച്ചിയിലും, പ്രിയദർശനി കലാ കേന്ദ്രത്തിലും പൊതുദർശനത്തിന് ശേഷം വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും
വൈകുന്നേരം 4 മണിക്ക് പൊയിനാച്ചിയിലും, പ്രിയദർശനി കലാ കേന്ദ്രത്തിലും പൊതുദർശനത്തിന് ശേഷം വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും

No comments:
Post a Comment