10ന് രാവിലെ ഒമ്പതിന് സ്വാഗതസംഘം ചെയര്മാന് കുന്നില്‍ അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തും.
വൈകുന്നേരം ഏഴിന് കളനാട് ഖത്തര്‍ ഇബ്രാഹിം ഹാജി നഗറില്‍ വെച്ച് നടക്കുന്ന പ്രഭാഷണത്തിന്റെ ഉദ്ഘാടനം സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ് മദ് മൗലവി നിര്‍വ്വഹിക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരിമി പടന്ന അധ്യക്ഷനാവും. തുടര്‍ന്ന് ഹാഫിള് സിറാജുദ്ദീന് ഖാസിമി പത്താനപുരത്തിന്റെ പുതുവത്സര ഹിജ്റ പ്രഭാഷണം നടക്കും.

ചടങ്ങില്‍ വെച്ച് പ്രളയമേഖലയില്‍ സേവനം ചെയ് വിഖായ ജില്ലാ ആക്ടീവ് വിംങ് അംഗങ്ങളെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആദരിക്കും. പ്രഭാഷണ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹിജ്റ ക്വിസ് വിജയികള്‍ക്ക് സമ്മാനം നല്‍കും. 3000 ആളുകള്‍ക്ക് ഇരുന്ന പ്രഭാഷണം കാണാനുള്ള സംവിധാനം ഒരുക്കിയതായും ലോകത്തിന്റെ ഏതു കോണില്‍ വെച്ചും ലൈവായി പരിപാടി വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന് ദാരിമി പടന്ന, സ്വാഗതസംഘം ചെയര്മാന് കുന്നില്‍ അബ്ദുല്‍ ഖാദിര്‍, വര്‍ക്കിംങ് സെക്രട്ടറി യൂനുസ് ഫൈസി പെരുമ്പട്ട, ഓര്‍ഗനൈസിംങ് സെക്രട്ടറി ജൗഹര്‍ ഉദുമ, വര്‍ക്കിംങ് കണ്‍വീനര്‍ നൗഷാദ് മിഹ്റാജ് സംബന്ധിച്ചു.

No comments:
Post a Comment