പെരിന്തൽമണ്ണ: ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈൻ ബാങ്കിംഗ് തട്ടിപ്പ് സംഘത്തിന്റെ കേരളത്തിലെ കണ്ണികളായ മൂന്നു പേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി.[www.malabarflash.com]
പെരിന്തൽമണ്ണയിലെ പട്ടാണി സക്കീർ ഹുസൈൻ(30), അത്തിക്കാട്ടിൽ മുഹമ്മദ് തസ്ലീം(28), മണ്ണാർമല സ്വദേശി അയിലക്കര അബ്ദുൾ ബാരിസ്(27) എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈൻ തട്ടിപ്പുവഴി കറൻസിയായി പണം കൈക്കലാക്കാൻ ഉത്തരേന്ത്യൻ സംഘം നിയോഗിച്ച പെരിന്തൽമണ്ണയിലെ ഏജന്റുമാരാണിവർ.
നേരത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെയുള്ള വ്യാജ അക്കൗണ്ട് മുഖേന ഓണ്‍ലൈൻ വ്യാപാരത്തിനാണ് പണം ഉപയോഗിച്ചിരുന്നത്. കറൻസിയായി പണം കൈക്കലാക്കാൻ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആളുകളെ നിയമിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. പെരിന്തൽമണ്ണയിൽ പിടിയിലായവരിൽ നിന്നു പല പേരിലായി ഇവർ സംഘടിപ്പിച്ച പ്രമുഖ ബാങ്കുകളുടെ അറുപതോളം എടിഎം കാർഡുകളും മൂന്നു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു.
അന്യസംസ്ഥാനങ്ങളിൽ നിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രധാന ടൗണുകളിലെ എടിഎം കൗണ്ടറുകളുടെ സമീപത്തും പരിസരങ്ങളിലും പോലീസ് മഫ്തിയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതുവഴി പ്രതികളുടെ വാഹന രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് നടത്തിയ വിദഗ്ധ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ഓണ്‍ലൈൻ തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യൻ സംഘം ബംഗളുരൂ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. പാവപ്പെട്ട ആളുകളെക്കൊണ്ട് അക്കൗണ്ട് തുറപ്പിക്കാൻ ഇവർക്ക് വിവിധ സംസ്ഥാനങ്ങളിൽ ഏജന്റുമാരുണ്ട്. അക്കൗണ്ട് തുറന്നാൽ ചെറിയ തുക നൽകി എടിഎം കാർഡും പാസ് ബുക്കും ഏജന്റുമാർ കൈവശപ്പെടുത്തുകയും ഇവ ബംഗളുരൂവിലെ സംഘത്തിനു കൈമാറുകയും ചെയ്യും. പിന്നീടുള്ള ജോലികൾ ബംഗളൂരു ടീമിന്റേതാണ്.

സാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാ എടിഎം കാർഡുകളുടെയും പിൻനമ്പർ ഒന്നാക്കി തട്ടിപ്പിലൂടെ അക്കൗണ്ടിലെത്തുന്ന പണം പിൻവലിക്കാനായി നിയോഗിച്ച കണ്ണികൾക്ക് കൈമാറും.
മൊബൈൽ ഫോണിൽ ബന്ധപ്പെട്ട്, പ്രമുഖ കമ്പനികളുടെ ലക്ഷക്കണക്കിന് രൂപ സമ്മാനമുള്ള ഓണ്‍ലൈൻ ബമ്പർ ലോട്ടറിയടിച്ചിട്ടുണ്ടന്നറിയിച്ച് അതിന്റെ ജിഎസ്ടി ആയി 25,000 മുതൽ 50,000 രൂപ വരെ അടയ്ക്കണ മെന്ന് ആവശ്യപ്പെടുന്നതാണ് അടുത്തഘട്ടം. ഇതു സംബന്ധിച്ച രേഖകളും ഫോട്ടോയും വ്യാജമായി നിർമിച്ച് അയച്ചുകൊടുക്കും. പണമടയ്ക്കാൻ നേരത്തെ ഏജന്റുമാർ വഴി ഉണ്ടാക്കിയ അക്കൗണ്ടുകളുടെ നമ്പർ ആണ് നൽകുക. അക്കൗണ്ടിൽ പണം നിക്ഷേപിച്ചാലുടൻ പല ഭാഗത്തായി എടിഎം കൗണ്ടറിനടുത്ത് നിലയുറപ്പിച്ച സംഘാംഗങ്ങളെ വിവരമറിയിക്കും. ഉടൻ അതത് എടിഎം കാർഡുകളുപയോഗിച്ച് അവർ പണം പിൻവലിക്കും. ഈ പണം ‘ഭായി’ എന്നറിയപ്പെടുന്ന ആളുകൾ വൈകുന്നേരം ഏജന്റുമാരിൽനിന്നു കൈപ്പറ്റും. ഇന്റർനെറ്റ്, വാട്സ് ആപ്എന്നിവയിലൂടെയാണ് ഏജന്റുമാരുമായി ബന്ധപ്പെടുക. ഒരു വിഹിതം ഏജന്റുമാർക്ക് ലഭിക്കും.
പെരിന്തൽമണ്ണയിലെ മൂന്നംഗ സംഘത്തെ പിടികൂടിയതോടെ ഓണ്‍ലൈൻ തട്ടിപ്പിന്റെ പുതിയ മുഖം വെളിച്ചത്തു കൊണ്ടുവരാൻ കഴിഞ്ഞു. മറ്റു ജില്ലകളിലെ കണ്ണികളേക്കുറിച്ച് വിവരം ലഭിച്ചതായും പ്രതികളുടെ കൈയിൽനിന്നു ലഭിച്ച എടിഎം കാർഡുകളുപയോഗിച്ച് നടത്തിയ മുഴുവൻ ഇടപാടുകളും പരിശോധിക്കുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രൻ അറിയിച്ചു.

No comments:
Post a Comment