Latest News

സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ പൊട്ടിത്തെറി; അറുപത് പേർക്ക് പരിക്ക്

കൊച്ചി: അങ്കമാലിയില്‍ വിദ്യാർത്ഥികളുടെ ശാസ്ത്രമേളയ്ക്കിടെ അപകടം. രാസപദാർത്ഥങ്ങള്‍ ഉപയോഗിച്ച് നിർമിച്ച അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് വിദ്യാർത്ഥികളും അധ്യാപകരുമുള്‍പ്പടെ അറുപതോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്കൂള്‍ അധികൃതർക്കെതിരെ പോലീസ് കേസെടുത്തേക്കും.[www.malabarflash.com]

രാസപദാർത്ഥങ്ങളുപയോഗിച്ച് വിദ്യാർത്ഥികള്‍തന്നെ നിർമിച്ച അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. സ്കൂള്‍ മുറ്റത്തുവച്ചായിരുന്നു പരീക്ഷണം. വീര്യം കുറഞ്ഞ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്. പൊട്ടിത്തെറിക്കിടെ മണ്ണും മണലും മുഖത്തേക്ക് തെറിച്ചാണ് പലർക്കും പരിക്കേറ്റത്. നിസാരമായി പരുക്കേറ്റ അറുപതോളം വിദ്യാർത്ഥികളെയും അധ്യാപകരെയും അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. അശ്രദ്ധയോടെ സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തതിന് സ്കൂള്‍ അധികൃതർക്കെതിരെ കേസെടുക്കാന്‍ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.