പയ്യന്നൂര്‍: എടാട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു. സെന്റര്‍ സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. മംഗലാപുരം ഭാഗത്ത് നിന്നും വരുന്ന ടാങ്കര്‍ ലോറിയും തൃശ്ശൂര്‍ കൂര്ക്കന്ഞ്ചേരിയില് നിന്നും മൂകാംബികയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ഡസ്റ്റര്‍ കാറുമാണ് അപകടത്തില്‍ പെട്ടത്.[www.malabarflash.com]
കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. അഞ്ച് പേരെ ഗുരുതര പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബിന്ദുലാല്‍ (45), ബിന്ദു ലാലിന്റെ മകള്‍ ദിയ (10), ബിന്ദുലാലിന്റെ സഹോദരിയുടെ മകന് തരുണ്‍ (16) എന്നിവരാണ് മരിച്ചത്. ബിന്ദുലാലിന്റെ അമ്മ പത്മാവതി (68), ഭാര്യ അനിത (38), മകള്‍ നിയ(8), സഹോദരി ബിബിത (42), സഹോദരിയുടെ മകള്‍ ഐശ്വര്യ (12) എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ടാങ്കര്‍ ലോറിയുടെ ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു.

No comments:
Post a Comment