കണ്ണൂര്‍: ശബരിമല വിഷയത്തില്‍ സുപ്രിംകോടതിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. അയ്യപ്പഭക്തന്മാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ താഴെയിടാന്‍ മടിക്കില്ലെന്ന് അമിത്ഷാ പറഞ്ഞു. അയ്യപ്പ ഭക്തന്മാരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം തീക്കളിയാണെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]
അപ്രായോഗിക വിധികള്‍ നല്കുന്നതില് നിന്ന് സുപ്രിംകോടതി പിന്മാറണം. കോടതി വിധിയുടെ മറവില്‍ സര്‍ക്കാര്‍ അയ്യപ്പഭക്തരെ അടിച്ചഅമര്ത്തുകയാണ്. ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല സ്ത്രീപുരുഷ സമത്വം നടപ്പാക്കേണ്ടത്.വിശ്വാസത്തിനായി ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്താനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ആയിരക്കണക്കിന് ജനങ്ങളെയാണ് സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ ജയിലിടച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ ഇവരെ അറസ്റ്റ് ചെയ്തെന്നാണ് പറയുന്നത്. സത്യത്തില്‍ ഇവര്‍ ആരുടെ മുതലാണ് നശിപ്പിച്ചത്. കേരളത്തിലെ സാഹചര്യം അടിയന്തിരാവസ്ഥയ്ക്ക് തുല്യമായി മാറുകയാണ്.
ശബരിമലയില്‍ മാത്രമല്ല രാജ്യത്ത് പല ക്ഷേത്രങ്ങളിലും നിയന്ത്രണങ്ങളുണ്ട്. നിരവധി കോടതി വിധികള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഭരണഘടനയിലെ ഒരു വകുപ്പ് ഉപയോഗിച്ച് മൗലിക അവകാശം നിഷേധിക്കാന്‍ പാടില്ല.
വിശ്വസിക്കുന്ന ആദര്‍ശത്തിനു വേണ്ടി ഈ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ജീവന് നഷ്ടപ്പെട്ടത്. അവരുടെ ജീവത്യാഗം ഒരിക്കലും വെറുതെയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


No comments:
Post a Comment