ബംഗളുരു: വിദ്യാർഥികളുടെ കണ്മുന്നിൽ സ്കൂൾ പ്രിൻസിപ്പലിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ബംഗളുരു പ്രാന്തത്തിലെ അഗ്രഹാര ദാസറഹള്ളിയിലെ ഹവനൂർ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ രംഗനാഥ് (60) ആണു കൊല്ലപ്പെട്ടത്.[www.malabarflash.com]
ഞായറാഴ്ച കുട്ടികൾക്കു സ്പെഷൽ ക്ലാസെടുക്കവെയാണ് ആക്രമണം നടന്നത്. 20 കുട്ടികൾ ഈ സമയം ക്ലാസിലുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം ഗുണ്ടാസംഘം കാറിൽ രക്ഷപ്പെട്ടു.
അക്രമിസംഘത്തിൽ അംഗമായിരുന്ന ഒരാളെ മഹാലക്ഷ്മി ലേയൗട്ടിൽനിന്ന് പിന്നീട് പോലീസ് പിടികൂടി. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഇയാൾക്കു വെടിയേറ്റിരുന്നു. ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ നിലനിന്നിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു സൂചന.

No comments:
Post a Comment