കാഞ്ഞങ്ങാട്: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി ഹിന്ദു സമുഹത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പ്രസ്താവിച്ചു. കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കാഞ്ഞങ്ങാട് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
കോടി കണക്കിന് വരുന്ന അയ്യപ്പഭക്തരെ വേദനിപ്പിക്കുന്നതാണ് കോടതി വിധി. നൂറ്റാണ്ടുകളായി ഹിന്ദു സമൂഹം യാതൊരു വിധത്തിലുമുള്ള എതിര്‍പ്പുകളുമില്ലാതെ ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തി വരികയാണ്. അയ്യപ്പനില്‍ വിശ്വസിക്കുന്ന ഒരു സ്ത്രീയും ആചാരങ്ങളെ എതിര്‍ത്തു കൊണ്ട് ശബരിമല കയറണമെന്നാവശ്യപ്പെട്ടിട്ടില്ല.
ക്ഷേത്രാരാധനയില്‍ വിശ്വാസമില്ലാത്ത ഹൈന്ദവ ധര്‍മ്മത്തെ അവഹേളിക്കുന്ന കമ്മ്യൂണിസ്റ്റ് കുബുദ്ധികളായ ഒരു കൂട്ടം ആളുകളെ മറയാക്കി കൊണ്ട് കേരളാ ഗവണ്മെന്റും സിപിഎമ്മും നടത്തിയ കൊടും വഞ്ചനയുടെ ഫലമാണ് സുപ്രിം കോടതി വിധി.
ഈ കേസുമായി ബന്ധപ്പെട്ട് കേരള ഗവണ്മെന്റ് നല്കിയ തെറ്റായ സത്യവാങ്മൂലമാണ് ഈ വിധിക്ക് ആധാരം. ആയതിനാല്‍ ഈ വിധി മറി കടക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം. അല്ലാത്തപക്ഷം ശബരിമലയെ തകര്‍ക്കാനും ഹിന്ദുധര്‍മ്മത്തെ അവഹേളിക്കാനും സിപിഎം നടത്തിയ ഈ വഞ്ചനയ്ക്ക് ജനം തക്കതായ മറുപടി നല്‍കുമെന്നും വേലായുധന് അഭിപ്രായപ്പെട്ടു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിനീത് കൊളവയല്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എം.ബല്‍രാജ്, മണ്ഡലം പ്രസിഡന്റ് എന്‍.മധു, ജനറല്‍ സെക്രട്ടറിമാരായ മനുലാല്‍ മേലത്ത്, പ്രേംരാജ്, യുവമോര്‍ച്ച മണ്ഡലം ജന.സെക്രട്ടറി രാഹുല്‍ പരപ്പ, വൈസ് പ്രസിഡന്റ് ധന്യ സുമോദ്, സെക്രട്ടറി വിനീത അശോക്, കമ്മറ്റിയംഗങ്ങളായ രഞ്ജിത്ത് പരപ്പ, പ്രീതം പുതിയകോട്ട എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.


No comments:
Post a Comment