കാസര്‍കോട്: വന്‍ കുഴല്‍പ്പണ-സ്വര്‍ണവേട്ട. 1.2 കോടി രൂപയും ഒന്നര കിലോ സ്വര്‍ണവുമായി രണ്ടുപേരെ സെന്‍ട്രല്‍ കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തു. കാസര്‍കോട് തളങ്കര സ്വദേശി ബഷീര്‍ കുന്നില്‍ (68), മഹാരാഷ്ട്ര സാംഗ്ളി സ്വദേശി രാമചന്ദ്ര പാട്ടീല്‍(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
സെന്‍ട്രല്‍ കസ്റ്റംസ് ഡിവിഷന് സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ പരിശോധന നടത്തിവരികയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കു കാറില്‍ മംഗളൂരുവില്‍നിന്നു കാസര്‍കോട്ടേക്ക് വരുന്നതിനിടെയാണു രാമചന്ദ്ര പിടിയിലായത്. മഞ്ചേശ്വരത്തു കാര്‍ തടഞ്ഞു നടത്തിയ പരിശോധനയിലാണു സീറ്റിന്റെ അടിയിലായി നിർമിച്ച രഹസ്യഅറയില്‍ പണം കണ്ടെത്തിയത്. 500 ന്റെയും 2000 ത്തിന്റെയും നോട്ടുകളാണു പിടിച്ചെടുത്തത്. രാമചന്ദ്രയെ ചോദ്യംചെയ്തതിനെത്തുടർന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു ബഷീറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.
ഇവിടെനിന്ന് ഒന്നരകിലോ തൂക്കം വരുന്ന സ്വർണക്കട്ടികൾ പിടിച്ചെടുക്കുകയായിരുന്നു. ദുബായില്‍നിന്നു കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം ഉരുക്കി ഉരുപ്പടിയാക്കുന്ന ഏജന്റാണ് രാമചന്ദ്ര പാട്ടീലെന്നു കസ്റ്റംസ് അധികൃതർ പറഞ്ഞു. മംഗളൂരുവിലും ഇവര്‍ക്ക് ഏജന്റുമാരുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്.

കസ്റ്റംസ് കാസര്‍കോട് എക്സൈസ് സൂപ്രണ്ട് പി.പി.രാജീവ്, കണ്ണൂര്‍ ഡിവിഷണല്‍ സൂപ്രണ്ട് കെ. സുധാകരന്, എക്സൈസ് ഓഫീസര്‍മാരായ ദേവേന്ദ്ര ശെഖാവത്ത്, രോഹിത് ശര്‍മ, കെ.വി.ആര്. പ്രമോദ്, സി.വി.ശശിധരന്, കെ.ആനന്ദന്, കെ.വി.സജിത്ത് കുമാര്‍, വിശ്വനാഥന് എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണവും പണവും പിടികൂടിയത്.

No comments:
Post a Comment