ബെംഗളൂരു: കണ്ണൂരിലെ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയതായും പെരുമ്പാവൂരിൽ മോഷണം നടത്തിയതായും ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അബ്ദുൽ സലീം.[www.malabarflash.com]
2012ൽ പറമ്പായി സ്വദേശി നിഷാദിനെ(32), 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ വാങ്ങി വധിച്ചെന്നാണു മൊഴി. നിഷാദിന് ഇതര സമുദായത്തിൽപ്പെട്ട സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതിന്റെ പേരിൽ അവരുടെ ഭർത്താവാണത്രെ ക്വട്ടേഷൻ നൽകിയത്.
ബെംഗളൂരു പൊലീസ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം. 2016ലായിരുന്നു പെരുമ്പാവൂരിലെ കവർച്ച. കണ്ണൂർ സ്വദേശിയായ സലീം കഴിഞ്ഞദിവസം പിണറായിയിൽ നിന്നാണു പിടിയിലായത്. നിഷാദിന്റെ തിരോധാനം കണ്ണൂർ ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുന്നതിനിടെയാണു വെളിപ്പെടുത്തൽ. കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കണ്ണൂർ ക്രൈംബാഞ്ച് ശ്രമിക്കുന്നുണ്ട്.
ബെംഗളൂരുസ്ഫോടനത്തിനായി അസംസ്കൃത സാധനങ്ങൾ സംഘടിപ്പിച്ചതായും പ്രതികൾക്ക് അഭയം നൽകിയതായും സലീം സമ്മതിച്ചു.
2008ൽ ഒൻപത് ഇടങ്ങളിൽ സ്ഫോടനം നടന്ന കേസിൽ 10 വർഷമായി ഇയാളെ പൊലീസ് തിരയുകയാണ്.
സ്ഫോടനക്കേസ് ഒന്നാം പ്രതിയും ലഷ്കറെ തയിബ ദക്ഷിണേന്ത്യൻ കമാൻഡറുമായ തടിയന്റവിട നസീർ ഉൾപ്പടെയുള്ളവർ ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിലാണ്.

No comments:
Post a Comment