Latest News

  

നഗ്നവീഡിയോ പകർത്തി മൂന്നുലക്ഷം രൂപ തട്ടിയ ആറുപേർ അറസ്റ്റിൽ

മംഗളൂരു: മസാജ് പാർലറിലെത്തിയ രണ്ടുപേരുടെ നഗ്‌നവീഡിയോ പകർത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. മംഗളൂരു കാവൂർ പോലീസാണ് ഞായറാഴ്ച ഉച്ചയോടെ ഒരു സ്ത്രീയുൾപ്പെടെ ആറുപേരെ അറസ്റ്റുചെയ്തത്. മറ്റുകേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിൽ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.[www.malabarflash.com] 

ഒരു സ്ത്രീയാണ് രണ്ടുപേരെ മേരി ഹില്ലിലെ സ്വന്തം വീട്ടിലേക്ക് മസാജ് പാർലർ ഉണ്ടെന്നുപറഞ്ഞ്‌ ക്ഷണിച്ചത്. വീട്ടിലെത്തിയ ഇരുവരും നഗ്നരായിരിക്കുന്ന സമയം ഒരു യുവാവ് വീട്ടിലെത്തി വീഡിയോ ചിത്രീകരിച്ചു. തുടർന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. മാനഹാനി ഭയന്ന് ഇരുവരും ചേർന്ന് മൂന്നുലക്ഷം രൂപ കൈമാറി. മാർച്ച് 20-നാണ് സംഭവം നടന്നത്. 

തുടർന്ന് ബന്ധുക്കളുമായി സംസാരിച്ച് ഇരുവരും കഴിഞ്ഞയാഴ്ച പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് അസി. കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആറുപേർ അറസ്റ്റിലായത്.

അതേസമയം അറസ്റ്റിലായ സ്ത്രീ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ മംഗളൂരു പോലീസ് സിറ്റി സെൻട്രൽ ബ്രാഞ്ച് ജീവനക്കാരന്റെ പേരിലുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. അയാൾ ഉപയോഗിച്ചിരുന്ന സിം കാർഡ് സ്ത്രീക്ക് നൽകിയെന്നാണ് സൂചന. അതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് അസി. കമ്മിഷണർ പറഞ്ഞു. 

മുന്പേ തനിക്ക് പരിചയമുള്ള സ്ത്രീക്ക് ഉപയോഗിക്കാനായി സിം കാർഡ് നൽകിയെന്നാണ് പോലീസുകാരന്റെ വിശദീകരണം. ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.