ന്യൂഡൽഹി: ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ ആൾദൈവത്തിനെതിരേ കേസ്. ദക്ഷിണ ഡൽഹിയിൽ ക്ഷേത്രാധികാരിയായ ദാതി മഹാരാജിനെതിരേയാണു സിബിഐ കേസെടുത്തത്.[www.malabarflash.com]
അന്തേവാസിയെ പീഡിപ്പിച്ചെന്നും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമുള്ള കുറ്റമാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ദാതി മഹാരാജിനെതിരായ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. ദാതി മഹാരാജും മൂന്നു സഹോദരൻമാരും ചേർന്നു തന്നെ പീഡിപ്പിച്ചെന്നായിരുന്നു അന്തേവാസിയായ സ്ത്രീയുടെ പരാതി. ജൂണ്‍ 22-ന് ദാതി മഹാരാജിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ അറസ്റ്റുണ്ടായില്ല.
ഇതേതുടർന്ന് പരാതിക്കാരിയായ സ്ത്രീ സുപ്രീം കോടതിയെ സമീപിച്ചു. കോടതിയാണ് കേസ് ഏറ്റെടുക്കാൻ സിബിഐയോടു നിർദേശിച്ചത്.

No comments:
Post a Comment