ഉദുമ: രണ്ടാം വിവോചന സമരം അനുവദിക്കില്ല എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ്ഐ ഉദുമ ബ്ലോക്ക് കമ്മിറ്റിയും മഹിളാ അസോസേഷൻ ഉദുമ ഏരിയാ കമ്മിറ്റിയും പാലക്കുന്നിൽ നവോത്ഥാന സദസ് സംഘടിപ്പിച്ചു.[www.malabarflash.com]
സിനിമ–-നാടക നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. സിന്ധു പനയാൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സന്തോഷ് കുമാർ, വി ആർ ഗംഗാധരൻ, സി മണികണ്ഠൻ, ബി വൈശാഖ് എന്നിവർ സംസാരിച്ചു. എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
തൃക്കണ്ണാട് ചിറമ്മൽ കേന്ദ്രീകരിച്ച് റാലിയിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു.


No comments:
Post a Comment