പാണത്തൂര്‍: നിയന്ത്രണം വിട്ടകാര്‍ ലോറിയിലും ബുള്ളറ്റിലുമിടിച്ച് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. പാണത്തൂരിലെ ഷാരൂഖ് സഞ്ചരിച്ച കെഎല്‍ 60 എല്‍ 7069 നമ്പര്‍ കാറാണ് വെള്ളിയാഴ്ച രാവിലെ പാണത്തൂര്‍ ചിറങ്കടവ് സ്കൂളിന് സമീപം വെച്ച് അപകടത്തില്‍പ്പെട്ടത്.[www.malabarflash.com]
ബളാംതോട് ഭാഗത്ത് നിന്നും പാണത്തൂരിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്ത കെഎല്‍ 55 ജി 7773 നമ്പര്‍ ലോറിയിലിടിക്കുകയും തുടര്‍ന്ന് തൊട്ടടുത്തുള്ള കെഎല്‍ 60 കെ 5738 നമ്പര്‍ ബുള്ളറ്റിലും ഇടിച്ച് റോഡരികിലേക്കുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഷാരൂഖിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാണത്തൂരില്‍ നിന്നും ചെമ്പേരിയിലേക്ക് പോകുന്ന മിക്ക വാഹനങ്ങളും ഒരു നിയന്ത്രണവുമില്ലാതെ ഓടുകയാണെന്ന് വഴിയാത്രക്കാര്‍ പരാതിപ്പെടുന്നു. പാണത്തൂരിനും ചെമ്പേരിക്കും നടുവിലായി പോലീസ് എയ്ഡ്പോസ്റ്റ് ഉണ്ടെങ്കിലും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാകാറില്ലെന്നും പറയുന്നു.
പാണത്തൂരിലും സമീപ പ്രദേശങ്ങളിലും വാഹന അപകടങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ പോലീസിന് പെട്ടെന്ന് എത്തിച്ചേരാനുള്ള വാഹനങ്ങളോ മറ്റ് സൗകര്യങ്ങളോ എയ്ഡ് പോസ്റ്റിലില്ല. ഉള്ള ഒരു വാഹനം തന്നെ മാസങ്ങളോളമായി കട്ടപ്പുറത്താണ്.

സംഭവം നടന്ന് രാജപുരം പോലീസ് സ്റ്റേഷനില്‍ നിന്നും മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഒക്ടോബര്‍ 2ന് കാഞ്ഞങ്ങാട് നിന്നും വന്ന കാര്‍ പാണത്തൂര്‍ ടൗണില്‍ നിയന്ത്രണം വിട്ട് മറഞ്ഞിരുന്നു.

No comments:
Post a Comment