തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റരുതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്.[www.malabarflash.com]
സന്നിധാനത്ത് ആരാധനയ്ക്ക് വേണ്ടി അയ്യപ്പ ഭക്തര്‍ എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ ആക്ടിവിസ്റ്റുകളായിട്ടുള്ള ചിലരാണ് സന്നിധാനത്ത് എത്താന്‍ ശ്രമിച്ചത്. ഇവര്‍ക്ക് സംരക്ഷണം നല്കാന് സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിശ്വാസികളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രാഥമിക പരിഗണന. ഏതു പ്രായത്തിലുമുള്ള വിശ്വാസികള്‍ക്കു വേണ്ടിയുള്ളതാണ് കോടതി വിധി. യുവതികളെ മലകയറ്റിയ നടപടിയില്‍ പോലീസ് കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു.
പതിനായിരക്കണക്കിന് പേര് ശബരിമലയില്‍ എത്തുന്ന സാഹചര്യത്തില്‍ ഭക്തരേയും ആക്ടിവിസ്റ്റുകളേയും പ്രശ്നം സൃഷ്ടിക്കാന്‍ വരുന്നവരേയും വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്.
റിവ്യൂ ഹര്‍ജിയുമായി നിലവില്‍ ധാരാളം പേര് കോടതിയെ സമീപിച്ചിട്ടുണ്ട്. വിധിയില്‍ മാറ്റം വരികയാണെങ്കില്‍ സര്‍ക്കാര്‍ അതിന് അനുസൃതമായ നടപടികള്‍ സ്വീകരിക്കും. കോടതി വിധിക്കും ഭരണഘടനാപരമായ ഉത്തരവാദിത്തിനും അനുസൃതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

No comments:
Post a Comment