ദമ്മാം: സഊദി സയാമീസ് ഇരട്ടകളായ ശൈഖയേയും ശുമൂഖയേയും
വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചു. ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോ. അബ്ദുല്ലാഹ അബ്ദുല്‍ അസീസ അല്‍ റബീഅ ആണ് ഇക്കാര്യം അറിയിച്ചത്.[www.malabarflash.com]
വയറിനു താഴെയായായി ഒട്ടിച്ചേര്‍ന്നുപോയ രണ്ട് പേരേയും വേര്‍പെടുത്തുന്ന 12 മണിക്കൂർ ദൈർഘ്യമുള്ള ശസ്ത്രക്രിയ എട്ടു ഘട്ടങ്ങളായാണ് നടത്തിയത് . മുൻ ആരോഗ്യ മന്ത്രിയും റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ ആൻഡ് റിലീഖ് സെന്റര്‍ (കെ.എസ് റിലീഫ്) മേധാവിയുമായ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ 30 ഡോക്ടർമാരാണ് ശസ്ത്രക്രിയയിൽ പങ്കാളിത്തം വഹിച്ചത് . പുറമെ നിരവധി നഴ്സിങ് ജീവനക്കാരും മറ്റ് പാരാമെഡിക്കൽ സാങ്കേതിക വിദഗ്ധരും സഹായത്തിനുണ്ടായി.
നാലു മാസം പ്രായമുള്ള പെൺകുട്ടികളിൽ ഒാരോരുത്തർക്കും ആറ് കിലോഗ്രാം വീതം ഭാരമുണ്ട്. സൽമാൻ രാജാവിന്റെ യും കിരീടവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ യും നിർദേശാനുസരണമാണ് കുരുന്നുകൾക്ക് വെവ്വേറെ ജീവിതം നൽകാനുള്ള ഇൗ ജീവകാരുണ്യ പ്രവർത്തനത്തിന് ഡോ. അബ്ദുല്ല അൽറബീഅ നേതൃത്വം നൽകിയത് .
സൗദി അറേബ്യയുടെ ഏറ്റവും വലിയ ജീവകാരുണ്യ പദ്ധതിയാണ് സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്ത്രക്രിയ. റിയാദിൽ ഒന്നര ദശകം മുമ്പാണ് ഇതാരംഭിച്ചത്. പിറവികൊണ്ട് സംഭവിച്ചുപോയ ദുരവസ്ഥയിൽ നിന്ന് കുരുന്നുകളെ രക്ഷപ്പെടുത്തുന്ന പ്രവർത്തനം പൂർണമായും സൗജന്യമായാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റാൻ പദ്ധതിക്കായി.
മൂന്ന് ഭൂഖണ്ഡങ്ങളിലെ 21 രാജ്യങ്ങളിൽ നിന്നുള്ള 45 സയാമീസുകളെ ഇൗ കാലയളവിൽ വിജയകരമായി വേർപ്പെടുത്തി. 46ാമത്തെ സയാമീസുകളാണ് ശൈഖയും ഷുമുഖും. ആറ് കിലോ വീതം ശരീര ഭാരവും നാല് മാസം പ്രായവുമുള്ള ഇൗ കുരുന്നുകളുടെ അടിവയറും നാഭിയുമാണ് ഒട്ടിച്ചേർന്ന അവസ്ഥയിലുള്ളതെന്നും അതീവ സങ്കീർണമായ ഒാപറേഷനാണ് നടത്തുന്നതെന്നും വൈദ്യസംഘത്തിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രി പീഡിയാട്രിക് സർജറി ഡിപ്പാർട്ട്മെൻറ് മേധാവി ഡോ. മുഹമ്മദ് അൽനംഷാൻ പറഞ്ഞു. അസ്ഥികളും നാഭിയും പരസ്പരം ചേർന്നിരിക്കുകയാണ്.
ദഹന, പ്രത്യുൽപാദന വ്യവസ്ഥകളും ഒരുമിച്ചാണുള്ളത്. ഇതെല്ലാം കൃത്യമായും കുറ്റമറ്റ രീതിയിലും വേർപ്പെടുത്തണം. ഇൗ സങ്കീർണതകളെല്ലാം അതിജീവിച്ച് സൂക്ഷ്മതലത്തിലുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരമൊരു ജീവകാരുണ്യപ്രവർത്തനം നടത്താൻ അവസരമൊരുക്കിയതിനും വിഷൻ 2030 പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ ആരോഗ്യരംഗത്തെ ആധുനികവത്കരിക്കാനും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും നടപടികൾ കൈക്കൊള്ളുന്നതിനും ഭരണാധികാരികൾക്ക് നാഷനൽ ഗാർഡ് ഹെൽത്ത് അഫയേഴ്സ് സി.ഇ.ഒ ഡോ. ബന്ദർ ബിൻ അബ്ദുൽ മുഹ്സിൻ അൽഖ്നാവി പറഞ്ഞു.
നാഷനൽ ഗാർഡ് മന്ത്രി അമീർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് ഇൗ പ്രവർത്തനങ്ങൾക്ക് സ്തുത്യർഹമായ പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments:
Post a Comment