കാസർകോട്∙ ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 80 ദിവസത്തിനകമാണ് 842 പേജുള്ള കുറ്റപത്രം കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ സിഐ സിബി തോമസ് സമർപ്പിച്ചത്.[www.malabarflash.com]
2018ഓഗസ്റ്റ് 5നു രാത്രി 10.30 യോടെയാണ് ഉപ്പള പ്രതാപ് നഗറിലെ അബുബക്കർ സിദ്ദിഖ് (20)നെ കൊലപ്പെടുത്തയത്. കേസിൽ ബിജെപി പ്രവര്‍ത്തകരായ പ്രതാപ് നഗറിലെ അശ്വിത്ത് (36) ശാന്തിഗുരിയിലെ കാർത്തി (കാർത്തിക് 30) എന്നിവരാണ് കേസിലെ പ്രതികൾ.
ഇവർ റിമാൻഡിലാണ്. 3 മാസത്തിനുള്ളിൽ കുറ്റപത്രം സമർപിച്ചതിനാൽ പ്രതികൾക്കു ജാമ്യം ലഭിക്കില്ല.
ഇവർ റിമാൻഡിലാണ്. 3 മാസത്തിനുള്ളിൽ കുറ്റപത്രം സമർപിച്ചതിനാൽ പ്രതികൾക്കു ജാമ്യം ലഭിക്കില്ല.
120 സാക്ഷികളെ ചോദ്യം ചെയ്തതിൽ 82 പേരാണ് കുറ്റപത്രത്തിൽ സാക്ഷി പട്ടികയിലുള്ളത്. കത്തി, ഫോണുകൾ, ബൈക്കുകൾ തുടങ്ങിയ തൊണ്ടിമുതലുകളും കണ്ടെത്താനായിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. എസ്ഐ കെ.ഗോപാലൻ, എഎസ്ഐ ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ശിവദാസൻ, സിപിഒ ജിതേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


No comments:
Post a Comment