ദുബൈ: യുഎഇയിൽ പൊതുമാപ്പ് കാലാവധി നീട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇക്കാര്യമാവശ്യപ്പെട്ട് വിവിധ നയതന്ത്ര വിഭാഗങ്ങൾ യുഎഇ ഭരണകൂടത്തെ സമീപിച്ചതായാണ് വിവരം.[www.malabarflash.com]
അതേസമയം, കാലാവധി നീട്ടുന്നത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കും. ഓഗസ്റ്റ് ഒന്നുമുതൽ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ബുധനാഴ്ചയാണ് അവസാനിക്കുന്നത്.
അനധികൃതമായി രാജ്യത്തു തങ്ങുന്ന വിദേശികളായ തൊഴിലാളികൾക്ക് നാമമാത്ര ഫീസു നൽകി രേഖകൾ ശരിയാക്കി താമസം തുടരാൻ പൊതുമാപ്പ് വഴി അവസരം ലഭിച്ചിരുന്നു.
രാജ്യത്തു തുടരാൻ ആഗ്രഹമില്ലാത്തവർക്ക് ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനും ഇതിലൂടെ സാധിക്കും. ഇതിനുമുന്പ് 2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.

No comments:
Post a Comment