ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷം ഒക്ടോബര്‍ 10 മുതല്‍ 19 വരെ വിവിധ പരിപാടികളോടെ നടത്തും. ഒക്ടോബര്‍ 10ന് രാവിലെ ഗണപതിഹോമത്തോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.[www.malabarflash.com]
എല്ലാ ദിവസവും ഭജന, ദേവി പൂജ, അത്താഴപൂജ, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. നവരാത്രി ആഘോഷനാളുകളില്‍ വൈകു: 7 മുതല്‍ 9 വരെ വിവിധ ഭജന സംഘങ്ങളായ കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്ര ഭജന സമിതി, എരോല്‍ക്കാവ് വൈഷ്ണവി ക്ഷേത്ര ഭജന സമിതി, കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്ര ഭജന സമിതി, തൃക്കണ്ണാട് ശിവപ്രിയ മഹിളാ ഭജന മണ്ഡലി, കാസര്‍കോട് ദുര്‍ഗ്ഗ പരമേശ്വരി സുബ്രഹ്മണ്യ മഹിളാ ഭജന സമിതി, അമരാവതി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സമിതി, പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭജന സമിതി, ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭജന സമിതി എന്നിവരുടെ ഭജനയും.
17 ബുധനാഴ്ച ദുര്‍ഗ്ഗാഷ്ടമി പൂജയും, പൂജ വെപ്പും, മഹാനവമി ദിവസമായ 18ന് വാഴാഴ്ച്ച വാഹനപൂജയും നടക്കും. 19ന് വെള്ളിയാഴ്ച വിജയദശമിയുടെ ഭാഗമായി രാവിലെ 8 മണിക്ക് കുട്ടികളെ എഴുത്തിനിരുത്തല്‍ ചടങ്ങോടു കൂടി നവരാത്രി ആഘോഷകള്‍ക്ക് സമാപനം കുറിക്കും.
ഗ്രന്ഥ പൂജയ്ക്കുള്ള ഗ്രന്ഥങ്ങള്‍ 17 ന് വൈകുന്നേരം 6 മണിക്ക് മുമ്പായി എത്തിക്കണമെന്നും വാഹനപൂജയ്ക്കും കുട്ടികളെ എഴുത്തിനിരുത്തുന്നവരും മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു.


No comments:
Post a Comment