ഉദുമ: പൊടിപ്പള്ളം കുമ്പഡാജെ ചീരുമ്പ ഭഗവതി ക്ഷേത്ര കഴകത്തില്‍ പെടുന്ന ബദിയടുക്ക നൂജി വയനാട്ടുകുലവന്‍ തെയ്യംകെട്ടിനായി കൃഷി ചെയ്ത നെല്‍കൃഷി വിളവെടുത്തു.[www.malabarflash.com]
തറവാട്ട് കുടുംബാംഗങ്ങള്‍ ബാര എരോല്‍ പാടശേഖരത്തിലെ അര ഏക്കര്‍ സ്ഥലത്താണ് കൃഷിചെയ്തത്. തെയ്യംകെട്ടിന്റെ കൂവം അളക്കല്‍ ചടങ്ങിനും ഭക്ഷണം തയ്യാറാക്കുന്നതിനും ഇതേനെല്ല് ഉപയോഗിക്കും.
ചൊവ്വാഴ്ച രാവിലെ ആഘോഷ കമ്മിറ്റി ചെയര്മാന് സഞ്ജീവഷെട്ടി വിളവെടുപ്പ് ഉല്‍ഘടനം ചെയ്തു. വര്‍ക്കിങ് ചെയര്മാന് രാഘവന് കനകതൊടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ പ്രഭാകരന് കുണ്ടൂച്ചി സ്വാഗതം പറഞ്ഞു.
പാടശേഖര സമിതി സെക്രട്ടറി നാരായണന് എരോല്‍, തറവാട് ഭരണ സമിതി പ്രസിഡന്റ് ഗോപാലന് ആയംപാറ, ട്രഷറര്‍ കുഞ്ഞിരാമന് പെരിയ, മുന്‍ സെക്രട്ടറി ഭാസ്കരന് കടകം, കൊട്ടന് പൊയിനാച്ചി എന്നിവര്‍ സംസാരിച്ചു. കണ്ണന് കുന്നുമ്മല്‍, രമേശന് ഉദുമ, അശോകന് ബൊമ്മണി, വെള്ളുങ്ങന്‍, നാരായണന്, നാരായണി പടുപ്പ്, ലക്ഷ്മി, വത്സല, മാധവി തുടങ്ങിയവര്‍ സംബന്ധിച്ചു. 2019 ഏപ്രില്‍ 22 മുതല്‍ 25 വരെയാണ് തറവാട്ടില്് തെയ്യംകെട്ട്. കൂവം അളക്കല്‍ ഏപ്രില്‍ ഒന്നിന് നടക്കും


No comments:
Post a Comment