ലഖ്നൗ: 'കര്‍വചൗത്ത്' ദിവസം ഭാര്യ വ്രതമെടുക്കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഭാര്യ വ്രതമെടുക്കാന്‍ വിസമ്മതിച്ചതോടെ 21-കാരനായ ഭര്‍ത്താവ് കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.[www.malabarflash.com]
നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ദാമ്പത്യജീവിതത്തിലെ ആദ്യ 'കര്‍വചൗത്ത്' ദിവസം ഭാര്യ തനിക്കുവേണ്ടി വ്രതമെടുക്കണമെന്ന് യുവാവിന് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം താന്‍ വ്രതമെടുക്കില്ലെന്ന് ഭാര്യ പറഞ്ഞു. ഇതേച്ചൊല്ലി ഭര്‍ത്താവും മാതാവും യുവതിയോട് കലഹിച്ചെങ്കിലും അവര്‍ തീരുമാനത്തില്‍നിന്ന് പിന്മാറിയില്ല. ഇതിനുപിന്നാലെയാണ് യുവാവ് കിടപ്പുമുറിയില്‍ കയറി ജീവനൊടുക്കിയത്.
ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനായി ഉത്തരേന്ത്യന്‍ സ്ത്രീകള്‍ ആചരിക്കുന്ന ചടങ്ങാണ് 'കര്‍വചൗത്ത്'. രാവിലെ മുതല്‍ വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകള്‍ വൈകിട്ട് പൂജകള്‍ നടത്തിയശേഷം രാത്രി ചന്ദ്രനെ കണ്ടതിന് ശേഷമായിരിക്കും ആഹാരം കഴിക്കുക. വ്രതം അനുഷ്ഠിക്കുന്നതിന്റെ തലേദിവസവും വിവിധ പൂജകളുണ്ടാവും. ശനിയാഴ്ചയായിരുന്നു ഈ വര്‍ഷത്തെ കര്‍വാചൗത്ത് ദിവസം.

No comments:
Post a Comment