അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികളുടെ ഭാഗ്യം വീണ്ടും മലയാളിയെ തേടിയെത്തി. ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ 70 ലക്ഷം ദിർഹം (13 കോടി രൂപ) നേടിയത് കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ മയ്യള സ്വദേശി മുഹമ്മദ് കുഞ്ഞി മയ്യളത്താണ്.[www.malabarflash.com]
121013 എന്ന ടിക്കറ്റാണ് ഭാഗ്യം സമ്മാനിച്ചത്. വിജയമറിയിച്ചുള്ള ഫോൺ കോൾ വന്നപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന് മുഹമ്മദ് കുഞ്ഞി പറഞ്ഞു.
സുഹൃത്തും ബന്ധുവുമായ അബൂബക്കറിന്റെ വൃക്ക മാറ്റി വക്കാൻ ആവശ്യമായ പണം നൽകുകയാണ് ആദ്യത്തെ ലക്ഷ്യം. ‘‘ജീവിതം മാറ്റിമറിച്ച ദിവസമാണിന്ന്. വീട് എന്ന സ്വപ്നം ഇനി യാഥാർഥ്യമാക്കണം. പറ്റുമെങ്കിൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം’’- അബുദാബി ബനിയാസിലെ ഒരു തുണിക്കടയിൽ സെയിൽസ്മാനായ മുഹമ്മദ് കുഞ്ഞി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക സംഭാവന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്. കഴിഞ്ഞ 15 വർഷമായി ഇദ്ദേഹം അബുദാബിയിലാണ് ജോലിചെയ്യുന്നത്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ മലയാളികളായ വിവേക് നാരായണൻ മേനോൻ, മിഥുൻ സെബാസ്റ്റ്യൻ എന്നിവർക്ക് 1,00,000 ദിർഹം വീതം സമ്മാനം ലഭിച്ചു.

No comments:
Post a Comment