എല്‍.ജി വി40 തിന്‍ ക്യു മോഡലില്‍ ആന്‍ഡ്രോയിഡ് 9.0 പൈ അപ്‌ഡേറ്റ് എത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കകം അപ്‌ഡേറ്റ് ലഭ്യമാകുമെന്നാണ് അറിയുന്നത്. കഴിഞ്ഞ മാസമാണ് വി40 തിന്‍ ക്യു മോഡലിനെ എല്‍.ജി വിപണിയിലെത്തിച്ചത്.[www.malabarflash.com]
ആന്‍ഡ്രോയിഡ് 8.0 ഓറിയോ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. പുതിയ അപ്‌ഡേറ്റിലൂടെ ഫോണിന് മികച്ച പെര്‍ഫോമന്‍സ് ലഭിക്കുന്നതിനോടൊപ്പം നിലവിലുള്ള ചില സാങ്കേതിക പ്രശ്‌നങ്ങളും അവസാനിക്കും.
6 ജി.ബി റാമുള്ള വി40 തിന്‍ ക്യു മോഡലിനെ 9.0 പൈയില്‍ അപ്‌ഡേറ്റ് ചെയ്ത് ബെഞ്ച് മാര്‍ക്ക് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. മികച്ച പെര്‍ഫോമന്‍സാണ് ഇതിലൂടെ ലഭിച്ചത്. ബെഞ്ച് മാര്‍ക്ക് ടെസ്റ്റ് നടത്തിയതുകൊണ്ടുതന്നെ അധികം വൈകാതെ അപ്‌ഡേറ്റ് ലഭിക്കുമെന്നുറപ്പ്. എന്നാല്‍ അപ്‌ഡേറ്റ് എന്നുമുതല്‍ ലഭ്യമായിത്തുടങ്ങുമെന്ന കാര്യത്തില്‍ എല്‍.ജി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ചില പുതിയ ഫീച്ചറുകളും പുതിയ അപ്‌ഡേറ്റിലൂടെ ലഭിക്കുമെന്നും സൂചനയുണ്ട്.

No comments:
Post a Comment